topbanner
Monday August 21st, 2017 - 5:40:pm
topbanner

തന്റെ ചിന്തകളില്‍ പോലും വര്‍ഗീയതയില്ലെന്ന് കമല്‍

RAJANI
തന്റെ ചിന്തകളില്‍ പോലും വര്‍ഗീയതയില്ലെന്ന് കമല്‍

ഇടതുപക്ഷ അനുഭാവിയായ താന്‍ ഏതുതരം വര്‍ഗീയതയും നാടിനാപത്താണ് എന്നാണ് ചിന്തിക്കുന്നതെന്ന് സംവിധായകന്‍ കമല്‍. തന്റെ ചിന്തകളില്‍ പോലും വര്‍ഗീയത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കലയ്ക്ക് ജാതിയോ മതമോ ഒന്നുമില്ലെന്നും, എന്നാല്‍ ഇപ്പോള്‍ അതില്‍ പോലും അസഹിഷ്ണുത കാണിക്കുന്ന പ്രവണത ഏറിവരികയാണ്.

രാജ്യം വിട്ടു പോകണം എന്ന തരത്തിലുള്ള ബിജെപി നേതാവിന്റെ പ്രസ്താവനയോട് താന്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സാമൂഹ്യബോധമുള്ളവര്‍ രാഷ്ട്രിയ വ്യത്യാസം മറന്ന് പിന്തുണയുമായി രംഗത്ത് എത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സിനിമയില്‍ എത്തിയിട്ട് 37 കൊല്ലമായെന്നും സംവിധായാനായിട്ടും മുപ്പതു കൊല്ലവും ആയി. ഇതുവരെ തന്നെക്കൂറിച്ച് ആരും താന്‍ വര്‍ഗ്ഗീയ വാദിയാണെന്ന് പറഞ്ഞിട്ടില്ലെന്നും കമല്‍ കൂകൂട്ടിച്ചേര്‍ത്തു.

 

Read more topics: kamal, told, am, communist
English summary
kamal told am communist
topbanner topbanner

More News from this section

Subscribe by Email