Monday March 18th, 2019 - 11:46:pm
topbanner
topbanner

കാളിദാസ് ജയറാം ആഷിഖ് അബുവിന്റെ വൈറസില്‍ നിന്ന് പിന്‍മാറി

JB
 കാളിദാസ് ജയറാം ആഷിഖ് അബുവിന്റെ വൈറസില്‍ നിന്ന് പിന്‍മാറി

കൊച്ചി:പ്രേഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്'. കോഴിക്കോട് ജില്ലയേയും കേരളത്തെയും ഭയം കൊണ്ട് വിറപ്പിച്ച നിപ്പ വൈറസ് എന്ന രോഗബാധയെക്കുറിച്ചുള്ള ചിത്രമാണിത്. മലയാള സിനിമയിലെ വന്‍ താരനിരകള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം തന്നെ ജനങ്ങളുടെ ഇടയില്‍ തരംഗമായിരുന്നു. അതില്‍ ശ്രദ്ധയാകര്‍ഷിച്ചത് ചിത്രത്തിലെ കാസ്റ്റിങ്ങാണ്. ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, റിമാ കല്ലിങ്കല്‍, പാര്‍വതി, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ വൈറസില്‍ നിന്നും കാളിദാസ് പിന്‍മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ കാരണമാണ് ആഷിഖ് അബുവിന്റെ വൈറസില്‍ നിന്ന് കാളിദാസ് പിന്‍മാറിയതെന്ന് പറയപ്പെടുന്നു. നിലവില്‍ ജീത്തു ജോസഫ്, ആല്‍ഫോണ്‍ പുത്രന്‍, സന്തോഷ് ശിവന്‍, മിഥുന്‍ മാനുവല്‍ എന്നിവകരുടെ ചിത്രങ്ങളുടെ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ് താരം.

കാളിദാസിന് പകരം ആരാണ് ചിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്നത് എന്ന കാര്യത്തില്‍ തീരുമാനമായില്ല എന്നാണ് വിവിരം. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം സുശിന്‍ ശ്യാം. ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Viral News

English summary
kalidas jayaram quite aashiq abu's film viras
topbanner

More News from this section

Subscribe by Email