Wednesday November 14th, 2018 - 10:45:am
topbanner

ആട് സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകന്‍ കാളിദാസോ

suji
ആട് സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകന്‍ കാളിദാസോ

സൂപ്പര്‍ഹിറ്റായ ആടിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തിലേക്ക് നായകനെ ഉറപ്പിച്ചതായി അഭ്യൂഹം. നടന്‍ ജയറാമിനും, മകന്‍ കാളിദാസിനും ഒപ്പമുള്ള സംവിധായകന്റെ ചിത്രം പുറത്ത് വന്നതോടെയാണ് ഈ അഭ്യൂഹങ്ങള്‍ ശക്തിയാര്‍ജ്ജിച്ചത്.

പ്രമുഖ നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും ചിത്രത്തിലുണ്ട്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നാണ് തന്റെ പുതിയ ചിത്രത്തിന്റെ പേരെന്ന് മിഥുന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതുമുഖ താരങ്ങളാണ് പ്രധാനപ്പെട്ട റോളുകളില്‍ എത്തുകയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കാര്യങ്ങള്‍ റെഡിയാവുകയാണ് എന്ന തലക്കെട്ടോടെയാണ് ഡയറക്ടര്‍ ചിത്രം പങ്കുവെച്ചത്. കാളിദാസ് ചിത്രത്തിലെ നായകനായി വരാന്‍ സാധ്യത ഏറെയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമ്പൂര്‍ണ്ണ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി ഫുട്‌ബോള്‍ ആരാധകരും സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്.

മറ്റ് രണ്ട് ചിത്രങ്ങള്‍ക്ക് കൂടി മിഥുന്‍ തിരക്കഥ ഒരുക്കുന്നുണ്ട്. കോട്ടയം കുഞ്ഞച്ചന്‍ 2, ആട് 3 എന്നീ ചിത്രങ്ങളുടെ തിരക്കഥയാണ് ഇതോടൊപ്പം ഒരുങ്ങുന്നത്.

 

English summary
kalidas jayaram in midhum manuel thomas next movie
topbanner

More News from this section

Subscribe by Email