Sunday September 23rd, 2018 - 8:13:am
topbanner

കണ്ണീരോടെ കലാകേരളം മണിയ്ക്ക് വിട നല്‍കി

NewsDesk
 കണ്ണീരോടെ കലാകേരളം മണിയ്ക്ക് വിട നല്‍കി

തൃശൂര്‍: കലാഭവന്‍മണിയ്ക്ക് കലാകേരളം വിട നല്‍കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം വീട്ടുവളപ്പില്‍ മണിയ്ക്ക് വിട നല്‍കിയത്. പ്രീയനടനെ കൂടപിറപ്പിനെ സുഹൃത്തിനെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് മണിയുടെ വീട്ടിലേയ്ക്ക് ഒഴുകിയെത്തിയത്. പോലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് തിരക്ക് .

കഴിഞ്ഞദിവസം 7.15ഓടെ അമൃതാ ആശുപത്രിയിലാണ് കലാഭവന്‍ മണിയുടെ അന്ത്യം സംഭവിച്ചത്. കരള്‍വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ശനിയാഴ്ച വൈകിട്ടാണു മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച മണിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇതേസമയം മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ഉണ്ടായിരുന്നുവെന്ന ഡോക്ടര്‍മാരുടെ സ്ഥിരീകരണത്തെ തുടര്‍ന്ന് ചാലക്കുടി പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.അന്വേഷണത്തിന്റെ ഭാഗമായി മണിയെ അബോധാവസ്തയില്‍ കണ്ടെത്തിയ ചാലക്കുടിയിലെ ഔട്ട്ഹൗസ് പരിശോധന നടത്തി പോലീസ് സീല്‍ ചെയ്തു.

സാധാരണ വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷ പദാര്‍ത്ഥമാണു മെഥനോള്‍. ഇത് എങ്ങനെ മണിയുടെ ശരീരത്തില്‍ കലര്‍ന്നുവെന്നതാണ് പോലീസ് മുഖ്യമായും അന്വേഷിക്കുക. തൃശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

English summary
kalabhavan mani funeral chalakkudi
topbanner

More News from this section

Subscribe by Email