Monday September 24th, 2018 - 5:06:pm
topbanner

ചേട്ടന്റെ മരണത്തില്‍ തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് സഹോദരന്‍  

NewsDesk
ചേട്ടന്റെ മരണത്തില്‍ തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് സഹോദരന്‍   

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നടന്‍മാരായ തരികിട സാബുവിനും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍.
മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ തലേന്ന് പാടിയില്‍ വന്ന ആരോ ആയിരിക്കും വിഷമദ്യം കൊണ്ടുവന്നതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെ സംശയം ഉണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.വിഷമദ്യം കൊണ്ടുവന്നത് തെളിയിക്കാതിരിക്കാന്‍ വേണ്ടിയാകും തിടുക്കപ്പെട്ട പാടി വൃത്തിയാക്കിയതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അന്നു പാടി വൃത്തിയാക്കി കൊണ്ടു പോയത് പച്ചക്കറിയും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമായിരുന്നെന്നാണ് വൃത്തിയാക്കിയവര്‍ പറഞ്ഞത്.

എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഇപ്പോഴും സംശയമുണ്ടെന്നും അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വീണ്ടും ചോദ്യം ചെയ്യമമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.തന്റെ സഹോദരന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി.

വിഷാംശം ഹാനികരമായ അളവിലില്ല എന്നാണ് ലാബില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ട്.റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഫോറന്‍സിക് ലാബ് സംസ്ഥാന പോലീസിന് കൈമാറി. മണിയുടെ രക്ത സാമ്പിളുകളും ആന്തരികാവയവ ഭാഗങ്ങളുമാണ് പരിശോധനയക്കു അയച്ചത്.

കാണാനില്ലാതായ പ്രവാസിയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

മലപ്പുറത്ത് നിന്നും കാണാതായ പത്താം ക്ലാസുകാരിയെ അജിമീരില്‍ കണ്ടെത്തി

 

 

 

English summary
kalabhavan mani death doubt tharikida sabu jaffer iddukki
topbanner

More News from this section

Subscribe by Email