Monday May 21st, 2018 - 12:23:pm
topbanner

ജൂഡ് നിവിന്‍ ചെയ്തതില്‍ വച്ചേറ്റവും നല്ല കഥാപാത്രം ; സണ്ണി വെയ്ന്‍

suji
ജൂഡ് നിവിന്‍ ചെയ്തതില്‍ വച്ചേറ്റവും നല്ല കഥാപാത്രം ; സണ്ണി വെയ്ന്‍

നിവിന്‍ ചിത്രം ഹേ ജൂഡ് തിയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥ്വിരാജ് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ നിവിനെ അഭിനന്ദിച്ച് ംഗത്തെത്തി. നടന്‍ സണ്ണിവെയ്‌നും ഫേസ്ബുക്കിലൂടെ തന്റെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

ഹേയ് ജൂഡ് ഇതുവരെയുണ്ടായ സിനിമാ അനുഭവങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും നിവിന്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് ജൂഡെന്നും സണ്ണി വെയ്ന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നിവിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജൂഡ് എന്ന് പൃഥ്വിരാജും അഭിപ്രായപ്പെട്ടിരുന്നു. പൃഥ്വിയെ കൂടാതെ വിനീത് ശ്രീനിവാസന്‍, അരുണ്‍ ഗോപി , ഷാനില്‍ മുഹമ്മദ് എന്നിവരും ചിത്രം കണ്ട് അഭിനന്ദനങ്ങളറിയിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ തൃഷയായിരുന്നു നായിക.

 

Read more topics: jude, nivin , sunny wayne
English summary
jude is nivins best movie says sunny wayne

More News from this section

Subscribe by Email