Monday October 22nd, 2018 - 7:57:pm
topbanner
Breaking News

പ്രതാപ് പോത്തന് മറുപടിയുമായി ജൂഡ് ;കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍

rajani v
പ്രതാപ് പോത്തന് മറുപടിയുമായി ജൂഡ് ;കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍

തന്നെ വിമര്‍ശിച്ച പ്രതാപ് പോത്തന് അതേ ഭാഷയില്‍ മറുപടിയുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന പേരില്‍ ആരംഭിച്ച ജൂഡ്-പാര്‍വതി തര്‍ക്കമാണ് ഇപ്പോള്‍ പ്രതാപ് പോത്തനിലേക്ക് കൂടി എത്തിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് പ്രതാപ് പോത്തന്‍ ജൂഡിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 'ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും.

ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള്‍ മാത്രമാണ് നീ'- ഇതായിരുന്നു പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് അദ്ദേഹം അല്‍പ്പസമയത്തിനകം പിന്‍വലിക്കുകയും ചെയ്തു.'കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്' എന്നായിരുന്നു ഇതിന് ജൂഡിന്റെ തിരിച്ചുള്ള മറുപടി.

Read more topics: jude, answer, prathab pothen
English summary
jude answer prathab pothen
topbanner

More News from this section

Subscribe by Email