Friday November 16th, 2018 - 6:49:am
topbanner

അഴിച്ചുപണി എന്ന് പറഞ്ഞാല്‍ ഇതാണ്; ​ഗണേഷ്കുമാറിന്റെ കേസ് ഒത്തുതീർപ്പാക്കിയ കേരളാപോലീസിനെ വിമർശിച്ച് ജോയ്മാത്യു.. ഗവാസ്കറുടെ കാര്യത്തിലും കേരളാപോലീസ്‌ ഇങ്ങിനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം...

rajani v
 അഴിച്ചുപണി എന്ന് പറഞ്ഞാല്‍ ഇതാണ്; ​ഗണേഷ്കുമാറിന്റെ കേസ് ഒത്തുതീർപ്പാക്കിയ കേരളാപോലീസിനെ വിമർശിച്ച് ജോയ്മാത്യു.. ഗവാസ്കറുടെ കാര്യത്തിലും കേരളാപോലീസ്‌ ഇങ്ങിനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം...

എംഎല്‍എ കെബി ഗണേഷ്‌കുമാര്‍ യുവാവിനെ മർദ്ദിക്കുകയും യുവാവിന്റെ അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കിയതിന് സൗകര്യം ചെയ്തുകൊടുത്ത കേരള പൊലീസിനെ വിമര്‍ശിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മുന്‍ മന്ത്രിയും ഗണേഷ്‌കുമാറിന്റെ പിതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ മുന്‍കൈയെടുത്താണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. ഈ ഒത്തുതീര്‍പ്പ് പ്രകാരം കേസുകള്‍ അവസാനിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമാി എത്തിയിരിക്കുകയാണ് നടൻ ജോയ്മാത്യൂ .

ഫെയ്‌സ് ബുക്ക് പോസ്റ്റ്

അഴിച്ചുപണി എന്ന് പറഞ്ഞാല്‍ ഇതാണ് .
എത്രവേഗമാണ് എം എല്‍ എ തല്ലിചതച്ചു
എന്ന് പറഞ്ഞ മകനെയും കണ്‍മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും
കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല്‍ എ ക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന്
മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുന്‍കൈയെടുത്ത
കേരളാപോലീസിന്റ
മാതൃകാ പരമായ പ്രവര്‍ത്തനം
ശ്ലാഘനീയം തന്നെ .
ഉയര്‍ന്ന ഉദ്യോഗസ്‌ഥ ന്റെ മകളുടെ
തല്ലുകൊണ്ടു
എന്ന് പരാതിപ്പെട്ട പോലീസുകാരന്‍
ഗവാസ്കറുടെ കാര്യത്തിലും കേരളാപോലീസ്‌ ഇങ്ങിനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം-
അതിനാല്‍ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന
അമ്മമാര്‍ക്കും തല്ലുകൊള്ളികളായ മക്കള്‍ക്കും "നീതി കൊടുക്കൂ "എന്ന് പറഞ്ഞ് പ്രതികരിക്കാന്‍
ആരും മിനക്കെടേണ്ട,
വെയ്സ്റ്റുകള്‍ക്കു വേണ്ടിയുള്ള വെയിസ്റ് ആണത് .
പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ്
കേരളത്തിലെ
പോലീസ് സ്റ്റേഷനുകള്‍ ലോകത്തിനുതന്നെ മാതൃകയാകുന്നത്‌.

Read more topics: joymathew, response, ganesh isue
English summary
joymathew response ganesh isue
topbanner

More News from this section

Subscribe by Email