topbanner
Thursday February 22nd, 2018 - 12:04:pm
topbanner
Breaking News

രൂപതാ അതിരൂപതാ എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല ഇപ്പൊ മനസ്സിലായി 'രൂപ താ '.... ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

rajani v
രൂപതാ അതിരൂപതാ എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല ഇപ്പൊ മനസ്സിലായി 'രൂപ താ '.... ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തന്റെ നിലപാടുകള്‍ തുറന്നു പറയുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു.ഇപ്പോഴിതാ രൂപതകള്‍ക്കെതിരെ പരിഹാസവുമായി തന്റെ ഫേസ്ബുക്ക് പേജില്‍ നിലപാടറിയിച്ചിരിക്കുകയാണ് ജോയ് മാത്യു.

'രൂപതാ അതിരൂപതാ എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല, ഇപ്പോഴാണ് രൂപത എന്നാല്‍ 'രൂപ താ' എന്നായിരുന്നെന്ന് അറിയുന്നത്. മാത്രമല്ല ഇവര്‍ പറയുന്ന ആളേ അല്ല നമ്മുടെ യേശു എന്നും അദ്ദേഹം പറയുന്നു


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇടവക എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും
മനസ്സിലാക്കാന്‍ എളുപ്പമുണ്ടായിരുന്നു
എന്നാല്‍
രൂപതാ
അതിരൂപതാ
എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല
ഇപ്പൊ മനസ്സിലായി 'രൂപ താ '
എന്നാണു
ഇവര്‍ പറയുന്നതെന്ന്-
ഞാന്‍ ഒരു രൂപ പോലും
തരില്ല കാരണം ഞാന്‍
ഒരു രൂപതയിലും
ഇല്ല -
മാത്രമല്ല ഇവര്‍ പറയുന്ന ആളേ അല്ല നമ്മുടെ യേശു
നമ്മുടെ യേശു
കയ്യില്‍ ചമ്മട്ടിയുമായി വന്ന് ദേവാലയങ്ങളിലിരിക്കുന്ന കള്ളക്കച്ചവടക്കാരെ
അടിച്ചോടിക്കുന്നവനാണു-
നമ്മുടെ യേശുവിനു സഞ്ചരിക്കാന്‍ കഴുതപ്പുറം
അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ വോള്‍വോ
എന്നിട്ടും
പറയുന്നു രൂപ താ....രൂപ താ

 

English summary
joymathew facebookpost roopatha
topbanner

More News from this section

Subscribe by Email