Tuesday September 25th, 2018 - 2:42:pm
topbanner

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?...മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു

Jikku Joseph
നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?...മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു

'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണു ജോയ് മാത്യുവിന്റെ പ്രതികരണം.

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനം നടത്തിയിരിക്കുന്നത്. ഒമര്‍ ലൂലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായി പൂവി' എന്ന വിവാദ ഗാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ പിടികൂടാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമുക്ക് വേണ്ടത് മാണിക്യ
മലരോ അതോ
മനുഷ്യകുരുതിയോ?
----------------------------
ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങള്‍ക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ
സുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ
കൊലയാളികള്‍ക്കും
ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന്
സമ്മതിക്കുകയാണോ?

English summary
joy mathew facebook post against pinarayi vijayan
topbanner

More News from this section

Subscribe by Email