Saturday November 17th, 2018 - 10:50:pm
topbanner

മമ്മൂട്ടി ചിത്രം അങ്കിളിന് ആളുകയറാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞയാള്‍ക്ക് മറുപടി നല്‍കി ജോയ് മാത്യു

suji
മമ്മൂട്ടി ചിത്രം അങ്കിളിന് ആളുകയറാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞയാള്‍ക്ക് മറുപടി നല്‍കി ജോയ് മാത്യു

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അങ്കിള്‍ തിയറ്ററില്‍ എത്തുകയാണ്. റിലീസിന് മുന്നോടിയായി ജോയ് മാത്യു എഫ്ബിയില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. കൂട്ടത്തില്‍ അങ്കിളിന് ആളുകയറാന്‍ പ്രയാസമാണെന്ന് ഒരാള്‍ പറഞ്ഞു. ജോയ് മാത്യു അതിന് മറുപടിയും നല്‍കി. തിയറ്ററില്‍ ആളുകള്‍ കയറാന്‍ ഇഷ്ടം പോലെ വാതിലുകള്‍ ഉണ്ടെന്നായിരുന്നു മറുപടി.

അങ്കിളിന്റെ റിലീസ് കാരണം വ്യാഴാഴ്ച രാത്രി മനസമാധാനമായി ഉറങ്ങിയില്ലെന്ന് ഒരാള്‍ കുറിച്ചു. അങ്കിളിലെ രംഗങ്ങള്‍ അറിയാതെ മനസിലൂടെ കടന്നുപോകുന്നു എന്നതാണ് പ്രശ്‌നം. നിങ്ങളുടെ ഉറക്കം കെടുത്താനായതില്‍ സന്തോഷിച്ച് ഞാന്‍ സുഖമായി ഉറങ്ങിയെന്നാണ് ജോയ് മാത്യു ഇതിന് മറുപടി പറഞ്ഞത്.

പലര്‍ക്കും ജീവിതത്തില്‍ കണ്ടുപരിചയമുള്ള അങ്കിളാണ് ചിത്രത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആറ് വര്‍ഷത്തെ ഇടവേളയ്ത്ത് ശേഷം ജോയ് മാത്യു ചിത്രത്തിന്റെ തിരക്കഥയെഴുതിയതാണ്. ഷട്ടറിന് ശേഷമുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത് .

English summary
joy mathew says about mammootty movie uncle
topbanner

More News from this section

Subscribe by Email