Tuesday November 20th, 2018 - 11:15:pm
topbanner

വിനായകനൊപ്പം വേദി പങ്കിടാന്‍ താരങ്ങള്‍ക്ക് മടിയെന്ന് മന്ത്രി; വിളിച്ചില്ലെന്ന് ജോയ് മാത്യു

Jikku Joseph
വിനായകനൊപ്പം വേദി പങ്കിടാന്‍ താരങ്ങള്‍ക്ക് മടിയെന്ന് മന്ത്രി; വിളിച്ചില്ലെന്ന് ജോയ് മാത്യു

വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്കുമ്പോള്‍ വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് വാദവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. മികച്ച നടനുള്ള പുരസ്‌കാരം വിനായകന് നല്‍കിയതിനാലാണ് ചില പ്രമുഖ നടീനടന്മാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ തിരുത്തി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തുവന്നു. ക്ഷണിക്കാത്തത് കൊണ്ട് മാത്രമാണ് താന്‍ വിനായകന്റെ പരിപാടിക്ക് പോകാത്തതെന്നും മന്ത്രിയ്ക്ക് ജോയ് മാത്യു മറുപടി നല്‍കി. നേരത്തെ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു.

അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എം.പിയുമായ ഇന്നസെന്റ്, വൈസ് പ്രസിഡന്റും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍, നാട്ടുകാരന്‍ കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയിരുന്നില്ല.

 

English summary
joy mathew responding on a.k balan state film award vinayakan
topbanner

More News from this section

Subscribe by Email