Sunday November 18th, 2018 - 12:22:pm
topbanner

കണ്ണൂരില്‍ ബലിയാടുകളായിക്കൊണ്ടിരിക്കുന്ന മക്കളെ പ്രസവിച്ചുപോയ അമ്മമാര്‍ക്ക് വേണ്ടിയാകട്ടെ ഈ മദേര്‍സ് ഡേ: ജോയ് മാത്യു

suvitha
കണ്ണൂരില്‍ ബലിയാടുകളായിക്കൊണ്ടിരിക്കുന്ന മക്കളെ പ്രസവിച്ചുപോയ അമ്മമാര്‍ക്ക് വേണ്ടിയാകട്ടെ ഈ മദേര്‍സ് ഡേ: ജോയ് മാത്യു

മദേർസ് ഡേയിൽ രാഷ്ട്രീയ കൊലപാതകത്തിൽ മക്കൾ മരിച്ച അമ്മമാർക്ക് വേണ്ടി ജോയ്മാത്യുവിന്റെ ഫേസ്ബുക്ക്പോസ്റ്റ്. കൊലപാതക രാഷ്ട്രീയത്തിനെക്കുറിച്ചാണ് ജോയ്മാത്യു സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. അമ്മമാര്‍ അറിയാന്‍ എന്ന തലകെട്ടോടെയാണ് ജോയ് മാത്യുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അമ്മമാര്‍ അറിയാന്‍ കൊല്ലപ്പെടുന്നവര്‍ ആരുമാകട്ടെ....... അവര്‍ ഏത് രാഷ്ട്രീയക്കാരുമാകട്ടെ........ എല്ലാവരും അമ്മ പ്രസവിച്ച മക്കളാണു. കൊലപാതക രാഷ്ട്രീയ നേതാക്കള്‍ ചാനലില്‍ കുരക്കട്ടെ.

അതു കഴിഞ്ഞു അവര്‍ ചായ കുടിച്ച്‌ പിരിയും എന്നാര്‍ക്കാണറിയാത്തത്. നടന്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ നേതാക്കള്‍ കൊല്ലപ്പെടാത്തിടത്തോളം കാലം സാധാരണ മനുഷ്യര്‍ ബലിയാടുകളായിക്കൊണ്ടേയിരിക്കും.

ഒരു പട്ടാളത്തിനു മാറ്റിയെടുക്കാവുന്നതല്ല കണ്ണൂരിന്റെ മനസ്സ്. മറിച്ച്‌ കൊലപാതകരാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരായ മക്കളെ അവരുടെ അമ്മമാര്‍ വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കുമ്പോഴേ കണ്ണൂരിലെ അമ്മമാരുടെ കണ്ണീരുണങ്ങൂ.

നിലവിലുള്ള ജീര്‍ണ്ണതയുടെ രാഷ്ട്രീയക്കാരെ അവജ്ഞയോടെ നോക്കിക്കാണുന്ന വിവരവും വിദ്യാഭ്യാസവും പുതിയ സ്വപ്നങ്ങളുമുള്ള ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട് എന്നിടത്താണു നമുക്കെന്തെങ്കിലും പ്രതീക്ഷിക്കാനുള്ളത്. കണ്ണൂരില്‍ ബലിയാടുകളായിക്കൊണ്ടിരിക്കുന്ന മക്കളെ പ്രസവിച്ചുപോയ അമ്മമാര്‍ക്ക് വേണ്ടിയാകട്ടെ ഈ മദേര്‍സ് ഡേ.

English summary
joy mathew reacted political murder in his facebook page
topbanner

More News from this section

Subscribe by Email