Saturday November 17th, 2018 - 11:05:pm
topbanner

കേരളം പിറന്നത് പരശുരാമന്‍ എറിഞ്ഞ മഴുകൊണ്ടല്ല; ചാണ്ടി നികത്തിയ കായലില്‍ നിന്ന്: ജോയ് മാത്യു

Jikku Joseph
കേരളം പിറന്നത് പരശുരാമന്‍ എറിഞ്ഞ മഴുകൊണ്ടല്ല; ചാണ്ടി നികത്തിയ കായലില്‍ നിന്ന്: ജോയ് മാത്യു

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. കേരളം പിറന്നത് പരശുരാമന്‍ എറിഞ്ഞ മഴുകൊണ്ടല്ലെന്നും ചാണ്ടി നികത്തിയ കായലില്‍ നിന്നാണെന്നും ജോയ് മാത്യു പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അത് മനസിലാക്കാന്‍ വൈരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ല എന്നതാണ് ഈ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായല്‍ കൈയേറിയെന്ന് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി പൊതുവേദിയില്‍ പോലീസിനെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

English summary
joy mathew facebook post on kerala piravi and thomas chandy land encroachment
topbanner

More News from this section

Subscribe by Email