Wednesday September 26th, 2018 - 6:49:pm
topbanner

വിദ്യാഭ്യാസമല്ല സംസ്‌കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവുകോല്‍ എന്ന് ജോയ് മാത്യു

rajani
വിദ്യാഭ്യാസമല്ല സംസ്‌കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവുകോല്‍ എന്ന് ജോയ് മാത്യു

കോഴിക്കോട്: പെമ്പിളൈ ഒരുമയ്ക്കെതിരായ മന്ത്രി എം.എം. മണിയുടെ അശ്ലീലപരാമര്‍ശത്തിനെതിരേ നടനും സംവിധായകനുമായ ജോയ് മാത്യു.മണിയുടേത് ഗ്രാമ്യഭാഷയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന തൊഴിലാളി നേതാവാണു ജനങ്ങള്‍ മണിയാശാന്‍ എന്നു വിളിക്കുന്ന എം. എം. മണി.

മൈതാന പ്രസംഗത്തിനു കയ്യടികിട്ടാന്‍ ചിലപ്പോള്‍ ഭാഷയെ മണിയുടെ രീതിയില്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. അതൊക്കെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുമ്പോള്‍. എന്നാല്‍ നികുതിദായകരുടെ ചെലവില്‍ ജീവിക്കുമ്പോള്‍ വാക്കുകള്‍ക്കും വാചങ്ങള്‍ക്കും മണികെട്ടേണ്ടതുണ്ട്.

ഒരു സംശയം ബാക്കിയുണ്ട്. കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ ഇതേ ഗ്രാമ്യഭാഷയിലാണോ മണി ആശാന്‍ സംസാരിക്കുക? അല്ലെങ്കില്‍ കോടതിയില്‍? അതുമല്ലെങ്കില്‍ സ്വന്തം കുടുംബാംഗങ്ങളോടും ഇതേ ഭാഷയാണോ മണി സംസാരിക്കുകയെന്ന് ജോയ്മാത്യു ചോദിക്കുന്നു.
ഗ്രാമ്യ ഭാഷയെപ്പറ്റി പറയുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരെയാണു ഓര്‍മ്മവരുന്നത്.

തനി വടക്കന്‍ മലബാറുകാരന്റെ ഗ്രാമ്യഭാഷയായ 'ഓന്‍' 'ഓളു''യ്' 'എടോ' എന്നെല്ലാം നയനാര്‍ പറയുംബോള്‍ ഒരാളും അത് കുറ്റമായി കണ്ടിട്ടില്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്നു. എതിരാളികള്‍ പോലും ആ വാക്കുകള്‍ ആസ്വദിച്ചു. കാരണം ആ വാക്കുകളില്‍ ഒരു നാട്ടിന്‍പുറത്തുകാരന്റെ കരുതലും സ്നേഹവും തുളുബിനിന്നിരുന്നു. അല്ലാതെ വമ്പത്തരമോ ഗുണ്ടായിസമോ ഉണ്ടായിരുന്നില്ല.

ഗ്രാമ്യ ഭാഷ സ്നേഹത്തിന്റേതാണു വിജയേട്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ജോയ്മാത്യു ഓര്‍പ്പെടുത്തുന്നു. അതു മറക്കരുത്. മണിയുടെ ഭാഷ ഗ്രാമ്യ ഭാഷയാണെന്ന് പറയുമ്പോള്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന ഗ്രാമീണരെ മുഴുവന്‍ ആക്ഷേപിക്കലാവും. ഗ്രാമീണര്‍ മുഴുവന്‍ മണികളല്ല എന്നും ഓര്‍ക്കുക. വിദ്യാഭ്യാസമല്ല മറിച്ച് സംസ്‌കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവുകോല്‍ എന്നാണു അടിയന്റെ ഒരിതെന്നും ജോയ് മാത്യുകൂട്ടിച്ചേര്‍ക്കുന്നു.

 

English summary
joy mathew critized mm mani facebook post
topbanner

More News from this section

Subscribe by Email