Wednesday September 26th, 2018 - 4:37:am
topbanner

മലയാളിയുടെ ഹ്യൂമർ സെൻസ്‌ പോലും മതം ഹൈജാക്ക്‌ ചെയ്തുവെന്ന് ജോയ് മാത്യു

Dil
മലയാളിയുടെ ഹ്യൂമർ സെൻസ്‌ പോലും മതം ഹൈജാക്ക്‌ ചെയ്തുവെന്ന് ജോയ് മാത്യു

മലയാളിയുടെ ഹ്യൂമര്‍ സെന്‍സ് പോലും മതം ഹൈജാക്ക് ചെയ്തുവെന്ന് നടന്‍ ജോയ് മാത്യൂ. തൻറെ ഫേസ് ബുക്കിൽ തെയ്യവേഷം കെട്ടിയതിന്റെ ചിത്രം ഇട്ടപ്പോള്‍ അത് മതപരമാക്കി മാറ്റിക്കൊണ്ട് ചിലര്‍ രംഗത്ത് വന്നുവെന്ന് ജോയ് മാത്യു പറയുന്നു. അഭിനയമെന്ത് ജീവതമെന്ത് അല്ലെങ്കില്‍ ഇതൊക്കെ എത്ര നിസാരമാണ് എന്ന് തിരിച്ചറിയാൻ ഇവരൊക്കെ എത്ര ജന്മം ജനിക്കേണ്ടി വരുമെന്ന് ജോയ് മാത്യു ചോദിക്കുന്നു.

ഇനി ദൈവത്തിന്റെ വേഷമില്ലാതെ ആള്‍ ദൈവങ്ങളുടെ വേഷം കെട്ടിയാലോ എന്നാലോചിച്ചു. അപ്പോഴാണ് ഗഫൂര്‍ ഇല്യാസ് സംവിധാനം ചെയ്ത പരീത് പണ്ടാരി എന്ന ചിത്രത്തിലെ തങ്ങള്‍ വാപ്പ എന്നു വിളിക്കുന്ന ഉസ്താദ് ശൈക്ക് അസീസിന്റെ വേഷം കിട്ടിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.കുറിപ്പിനോടൊപ്പം തങ്ങള്‍ വാപ്പയുടെ വേഷം കെട്ടി നില്‍ക്കുന്ന ചിത്രവും ജോയ് മാത്യു പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജോയ് മാത്യൂവിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.

മലയാളിയുടെ ഹ്യൂമര്‍ സെന്‍സ് പോലും മതം ഹൈജാക്ക് ചെയ്തു എന്നാണു കഴിഞ്ഞ് ദിവസം ഒരു തെയ്യവേഷം കെട്ടിയതിന്റെ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ മനസ്സിലായത്.അഭിനയമെന്ത് ജീവിതമെന്ത് അല്ലെങ്കില്‍ എത്ര നിസ്സാരമാണു ഇതൊക്കെ എന്നു തിരിച്ചറിയാന്‍ ഈ മദ(ത്)മിളകിയമനസ്സുകള്‍ തിരിച്ചറീയാന്‍ ഇവരെക്കെ ഇനി എത്ര ജന്മം ജനിക്കേണ്ടിവരും?

ഇനി ദൈവത്തിന്റെ വേഷം കെട്ട് വേണ്ട ആള്‍ ദൈവങ്ങളൂടെ ഒരു മാത്രുകയായി നടിച്ചലോ എന്നാലോചിച്ച്പ്പ്പോള്‍ ഇങ്ങിനെ ഒരു വേഷം കിട്ടി ഗഫൂര്‍ ഇല്ല്യാസ് സംവിധാനം ചെയ്ത 'പരീത് പണ്ടാരി'എന്ന സിനിമയിലെ ഉസ്താദ് ശൈക്ക് അസീസ് (തങ്ങള്‍ വാപ്പ എന്നും വിളിക്കും).

 

രാജേശ്വരിയ്ക്ക് അമീര്‍ ഉള്‍ ഇസ്ലാമുമായി മുന്‍പരിചയം ഉണ്ടോ?

ക്ലിഫ് ഹൗസ്' സന്ധ്യയെ നിയമിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ തട്ടിപ്പ് പുറത്ത്‌

English summary
human scene of malayali was hijacked
topbanner

More News from this section

Subscribe by Email