Thursday January 17th, 2019 - 8:54:pm
topbanner

ഉണ്ണി മുകുന്ദന്‍ അത്ര നല്ലവനല്ല ? യുവതിയോട് ഒറ്റയ്ക്ക് തിരക്കഥയുമായി വരാന്‍ പറഞ്ഞതെന്തിന് ? വിവാദത്തില്‍ പല്ലിശ്ശേരി പറയുന്നതിങ്ങനെ

suji
ഉണ്ണി മുകുന്ദന്‍ അത്ര നല്ലവനല്ല ? യുവതിയോട് ഒറ്റയ്ക്ക് തിരക്കഥയുമായി വരാന്‍ പറഞ്ഞതെന്തിന് ? വിവാദത്തില്‍ പല്ലിശ്ശേരി പറയുന്നതിങ്ങനെ

നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ച് പൊതുവേ നല്ല അഭിപ്രായമാണ് സിനിമാ മേഖലയില്‍. എന്നാല്‍ ഈ അടുത്തുണ്ടായ വിവാദം കാര്യങ്ങള്‍ മാറ്റിമറിച്ചു.. സംഭവത്തില്‍ മംഗളം സിനിമയുടെ എഡിറ്റര്‍ ജി പല്ലിശ്ശേരി പറയുന്നതിങ്ങനെ

മൊബൈല്‍ നമ്പരിലേക്ക് ഒരു കോള്‍ വന്നു. താങ്കള്‍ ദിലീപിനും ഉണ്ണി മുകുന്ദനും വ്യത്യസ്ഥ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതുകൊണ്ടാണ് ഇങ്ങനെ ഒരഭിപ്രായം. ഞാന്‍ ആരാണെന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. പേരിലല്ല കാര്യം. ഞാന്‍ പറയുന്നതെല്ലാം സത്യമാണോ എന്നു നോക്കിയാല്‍ മതി.
ദിലീപ് കുറ്റക്കാരന്‍ ആണെന്നും സമൂഹത്തിലെ ശത്രുവാണെന്നും മറ്റു ചാനല്‍ ചര്‍ച്ചകളും മാധ്യമ റിപ്പോര്‍ട്ടുകളും വന്നു കഴിഞ്ഞു. സത്യമെന്താണെന്നും കോടതി തീരുമാനിക്കട്ടെ അതിന് മുമ്പ് ഒരാള്‍ കുറ്റവാളിയാണോ എന്നു വിധിക്കാനുള്ള അധികാരവും അവകാശവും നിങ്ങളെ പോലുള്ള മാധ്യമ പ്രവര്‍ത്തകന് ആരാണ് നല്‍കിയത്. ഞാനിപ്പോള്‍ പറയുന്നത് നിങ്ങള്‍ കഴിഞ്ഞ വട്ടം ' അഭ്രലോകത്തില്‍' ഉണ്ണി മുകുന്ദനെ പുണ്യവാളാനായി എഴുതിയ വാര്‍ത്തയെ കുറിച്ചാണ്.

ഉണ്ണി മുകുന്ദന്‍ താങ്കള്‍ എഴുതിയ പോലെ അത്ര ക്ലീന്‍ അല്ല. ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി നല്‍കിയ യുവതി( 30 വയസ്സുകാരിയെ അങ്ങനെ വിളിക്കാമല്ലോ അല്ലേ, എന്തെങ്കിലും മിസ്‌റ്റേക്ക് ഉണ്ടെങ്കില്‍ ആക്രമിക്കല്ലേ)
ഒറ്റപ്പാലത്തുകാരിയല്ല കോട്ടയം ജില്ലക്കാരിയാണ്. വിദേശത്താണ് പഠിച്ചതും വളര്‍ന്നതും. നല്ല കുടുംബാംഗം. യുവതി തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോള്‍ തനിയെ വന്നാല്‍ മതിയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാര്‍ത്ത.

യുവതി എത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ തിരക്കഥ കേള്‍ക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും. എന്തായാലും മുകളിലത്തേ നിലയിലേക്ക് യുവതിയെ കൂട്ടികൊണ്ടുപോയി അവിടെ വച്ച്... നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിവിട്ടു. ഒടുവില്‍ ഉണ്ണി മുകുന്ദന്‍ ആ യുവതിയോട് അവിടെ വച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ തീരാമായിരുന്ന ഒരു സംഭവം ഈഗോയുടെ പേരില്‍ ഉണ്ണി മുകുന്ദന്‍ തിരികെ കേസും കൊടുത്തു. അല്ലാതെ ഉണ്ണി മുകുന്ദനെ മാത്രം കുറ്റപ്പെടുത്തി ഉണ്ണിമുകുന്ദനെ രക്ഷപ്പെടുത്തല്ലേ ? മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടായിസത്തിലൂടെ ഭീഷണിപ്പെടുത്താന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ശ്രമങ്ങള്‍ കണ്ടവരാണ് തങ്ങളെ പോലുള്ളവര്‍. എന്തായാലും ഒരു നടന്റെ അധപതനത്തിലേക്കുള്ള വീഴ്ചയുടെ തുടക്കം. മലയാള സിനിമയില്‍ ഉണ്ണി മുകുന്ദന്‍ ആരുല്ല... ഇങ്ങനെയാണെങ്കില്‍ ആരുമാകുകയുമില്ല.

സ്വന്തം പേരു വെളിപ്പെടുത്താത്ത സത്യം വിളിച്ചുപറഞ്ഞ സുഹൃത്തിന് നന്ദി. യുവതിയുടെ വീട് കോട്ടയം ജില്ലയില്‍ ആണെന്നറിയാമായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാതിരിക്കാനാണ് ഇത്തരം രീതികള്‍ അവലംബിച്ചത്. തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകളില്‍ ഉണ്ണി മുകുന്ദന് അനുകൂലവും പ്രതികൂലവുമായ അഭിപ്രായമുണ്ടായിരുന്നു. ഈ കേസ് എങ്ങനെ പോകുമെന്ന് എനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് യുവതിയും ബന്ധുക്കളുമാണ്. അതേസമയം മാധ്യമങ്ങളുടെ എല്ലാ ഔദാര്യവും കൈപ്പറ്റി പിന്നീടവരെ അടിച്ചൊതുക്കുകയും അതിന് ഗുണ്ടകള്‍ ഉണ്ടെന്ന് വിചാരിക്കുന്നവര്‍ പമ്പര വിഢികളാണ്. അത്തരക്കാര്‍ ഇനി സിനിമയില്‍ ഉണ്ടാകില്ല.

Read more topics: jose pallissery, unni mukundan
English summary
jose pallisserys article about unni mukundan
topbanner

More News from this section

Subscribe by Email