Sunday December 16th, 2018 - 11:41:am
topbanner

തമിഴിലും ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ച് ജിമിക്കി കമ്മല്‍

JB
തമിഴിലും ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ച് ജിമിക്കി കമ്മല്‍

മലയാളത്തിലേതു പോലെ തന്നെ തമിഴിലും ജിമിക്കി കമ്മല്‍ മെഗാ ഹിറ്റ്. മൊഴിമാറ്റം ചെയ്യപ്പെടാതെ തന്നെയാണ് ജ്യോതിക നായികാ വേഷത്തിലെത്തുന്ന കാട്രിന്‍ മൊഴിയില്‍ ജിമിക്കി കമ്മല്‍ വീണ്ടും അവതരിക്കുന്നത്.രണ്ടു ദിവസത്തിനുള്ളില്‍ പത്തു ലക്ഷത്തിലധികം വ്യൂസ് നേടിയ ഗാനം യൂട്യൂബില്‍ ഒന്‍പതാം സ്ഥാനത്ത് ട്രെന്‍ഡിങ് ആണ്. ജ്യോതിക, ലക്ഷ്മി മഞ്ജു എന്നിവരാണ് ഗാന രംഗത്ത്. ആര്‍.ജെയായ ജ്യോതികയുടെ വിജയം ആഘോഷിക്കുന്ന വേളയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദിയില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ച തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍ മൊഴി.

2017 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ്-മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലേതാണ് ജിമിക്കി കമ്മല്‍.ഒന്‍പതു കോടിക്ക് മേല്‍ വ്യൂസ് നേടിയ മലയാള ഗാനമാണിത്. ഇറങ്ങിയ ശേഷം മാസങ്ങളോളം ട്രെന്‍ഡിങ് ലിസ്റ്റുകളില്‍ ഒന്നാം സ്ഥാനം പിടിച്ചടക്കിയിരുന്നു ജിമിക്കി കമ്മല്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും, എന്തിനു വിദേശ രാജ്യങ്ങളില്‍ പോലും ജിമിക്കി കമ്മലിന് താളം പിടിച്ചു നൃത്തം ചെയ്തവര്‍ അനവധി. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും, രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. ക്യാമ്പസ് രംഗത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഗാനമാണിത്.

Read more topics: jimikkikammal, song, in tamil,
English summary
jimikkikammal song in tamil
topbanner

More News from this section

Subscribe by Email