Tuesday May 22nd, 2018 - 9:17:pm
topbanner

'മാണിക്യ മലര്‍' ആര്‍.എസ്.എസ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയെന്ന് ജിഗ്നേഷ് മേവാനി

Anju NC
'മാണിക്യ മലര്‍' ആര്‍.എസ്.എസ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയെന്ന് ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി: വാലന്റൈന്‍സ് ദിനത്തില്‍ നടത്തുന്ന പരിപാടികള്‍ക്കെതിരെ ആര്‍.എസ്.എസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് ലഭിച്ച രാജ്യവ്യാപകമായ സ്വീകാര്യതയെന്ന് ദളിത് ആക്ടിവിസ്റ്റും എംഎല്‍എയുമായ ജിഗ്നേഷി മേവാനി. ട്വിറ്ററിലൂടെയാണ് മേവാനി തന്റെ പ്രതികരണം അറിയിച്ചത്.

അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടും അതില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫും രാജ്യത്തിന് അകത്തും പുറത്തും വൈറലായി മാറിയ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ എല്ലാവരെയും സ്‌നേഹിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അല്ലാതെ വെറുക്കാനല്ലെന്നും തെളിയിച്ചതായി മേവാനി ട്വീറ്റ് ചെയ്തു.

ഗുജറാത്തിലും അഹമ്മദാബാദിലും സബര്‍മതിയുടെ തീരത്തും വാലന്റൈന്‍സ് ദിനം ആഘോഷിക്കാനെത്തിയ ആളുകളെ ബജ്‌റംഗ് ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ പിന്തുടര്‍ന്ന് ആക്രമിച്ചിരുന്നു. വാലന്റൈന്‍സ് ദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കില്‍ സ്വന്തം വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്ന് വാദിച്ചാണ് ഇവര്‍ ആക്രമണം നടത്തിയത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മേവാനി.

 

English summary
jignesh mevani reacted to manikya malaraya poovi song

More News from this section

Subscribe by Email