Friday November 16th, 2018 - 6:48:am
topbanner

ലാലിന് പകരമാവുമോ പ്രണവ് എന്ന ചോദ്യത്തിന് ജീത്തു ജോസഫിന്റെ മറുപടി ഇങ്ങനെ

Jikku Joseph
ലാലിന് പകരമാവുമോ പ്രണവ് എന്ന ചോദ്യത്തിന് ജീത്തു ജോസഫിന്റെ മറുപടി ഇങ്ങനെ

മോഹന്‍ലാലിന് പകരം മോഹന്‍ലാല്‍ മാത്രമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ലാലിന് പകരമാവുമോ പ്രണവ് എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്.

മോഹന്‍ലാല്‍ എന്ന നടന് പകരമാകേണ്ട ആളല്ല പ്രണവ്. അങ്ങനെ ഒരിക്കലും ആകാന്‍ പാടില്ല. പ്രണവിന് സ്വന്തമായി ഒരു സ്പേയ്സ് ഉണ്ടാകണം. അത് നന്നായി മനസ്സിലാക്കുന്നയാള്‍ കൂടിയാണ് പ്രണവ്. താരത്തിന്റെ മകന്‍ ആണെന്നു വച്ച് അദ്ദേഹത്തിന് പകരം ആണ് മകന്‍ എന്നൊരിക്കലും പറയാന്‍ കഴിയില്ല. അത്തരത്തില്‍ താരതമ്യം ചെയ്യുന്നത് മോശമാണ്. ലാളിത്യമാണ് ഇരു നടന്‍മാരുടെയും പ്രത്യേകതയെന്നും ജീത്തു അഭിമുഖത്തില്‍ വ്യക്തമാക്കി.

സംവിധായകനെ ബുദ്ധിമുട്ടിക്കാതെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന അഭിനേതാക്കളാണ് മോഹന്‍ലാലും മകന്‍ പ്രണവും. സംവിധായകന്‍ ആഗ്രഹിക്കുന്ന ഔട്ടപുട്ട് നല്‍കുന്നുവെന്നതാണ് ഇരുവരുടെയും പ്രത്യേകത. അതു തന്നെയാണ് ഇരു നടന്‍മാരുടെയും ക്വാളിറ്റിയെന്നും ജീത്തു ജോസഫ് പറഞ്ഞു.

English summary
jeethu joseph interview about mohanlal and pranav mohanlal
topbanner

More News from this section

Subscribe by Email