Wednesday October 24th, 2018 - 7:03:am
topbanner
Breaking News

ജിത്തു ജോസഫിന്റെ ബോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

Jikku Joseph
ജിത്തു ജോസഫിന്റെ ബോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിന് ആദ്യത്തെ 50 കോടി ചിത്രം സമ്മാനിച്ചു, തുടര്‍ന്ന് പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിക്കും പറയാനുണ്ടായിരുന്നത് 100 ദിവസത്തെ വിജയകരമായ പ്രദര്‍ശനത്തെക്കുറിച്ചായിരുന്നു. ഇപ്പോഴിതാ ബോളിവുഡിലും ഇതേ വിജയം ആവര്‍ത്തിക്കാനൊരുങ്ങി ജീത്തു ജോസഫ്.

ജിത്തു ജോസഫിന്റെ ബോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. റിഷി കപൂറും ഇമ്രാന്‍ ഹഷ്മിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വയാകോം 18 മോഷന്‍ പിക്ചേഴ്സാണ്. മെയ് മുതല്‍ ജൂലൈ വരെയുള്ള ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്.

2013-ല്‍ പുറത്തിറങ്ങിയ സ്പാനിഷ് സിനിമയായ 'ദി ബോഡി'യുടെ റീമേക്കാണ് ചിത്രം. പോലീസുകാരനായാണ് റിഷി കപൂര്‍ ചിത്രത്തില്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ആദിയാണ് ജിത്തുവിന്റെ അവസാനം ഇറങ്ങിയ ചിത്രം. ജിത്തുവിന്റെ ഏറ്റവും ഹിറ്റ് ചിത്രമായ ദൃശ്യം നേരത്തെ തമിഴിലേക്കും, ഹിന്ദിയിലേക്കും റീമെയ്ക്ക് ചെയ്തിരുന്നു. ഇത് വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

English summary
jeethu joseph bollywood movie shooting started
topbanner

More News from this section

Subscribe by Email