Thursday December 13th, 2018 - 10:15:am
topbanner

ആട് ഒരു ഭീകര ജീവിയാണ് വീണ്ടും തിയറ്ററിലേക്ക്

suji
ആട് ഒരു ഭീകര ജീവിയാണ് വീണ്ടും തിയറ്ററിലേക്ക്

ജയസൂര്യ നായകനായി എത്തിയ 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നു. ആരാധകഹൃദയം കീഴടക്കിയ ഷാജിപാപ്പാന്റേയും പിള്ളേരുടേയും ആദ്യ ചിത്രം തിയേറ്ററുകളില്‍ എത്തുന്നുവെന്ന വിവരം സംവിധായകന്‍ മിഥുന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

കേരളമാകെ 51 തിയേറ്ററുകളിലാണ് 'ആട് ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്യുക. മലയാളത്തിലെ ഏറ്റവും വലിയ റീ റിലീസ് എന്ന റെക്കോര്‍ഡും ഈ ചിത്രത്തിനാണെന്ന് മിഥുന്‍ മാനുവല്‍ തോമസ് അവകാശപ്പെടുന്നു. തിയേറ്റര്‍ ലിസ്റ്റ് വൈകാതെ പുറത്തു വരുമെന്നും മിഥുന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മുഴുനീള കോമഡി ചിത്രമായിരുന്ന 'ആട് ഒരു ഭീകരജീവിയാണ്' 2015 ഫെബ്രുവരി ആറിനാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം പക്ഷേ തിയേറ്ററുകളില്‍ പരാജയപ്പെട്ടു.എന്നാല്‍ ഡി.വി.ഡി റിലീസ് ചെയ്തതോടെയാണ് ചിത്രവും ജയസൂര്യയുടെ ഷാജി പാപ്പാനും സൂപ്പര്‍ ഹിറ്റായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഹിറ്റായതോടെയാണ് ആദ്യഭാഗം വീണ്ടും റിലീസിനെത്തിക്കുന്നത് .

 

Read more topics: jayasurya, adu, release
English summary
jayasuryas adu release again
topbanner

More News from this section

Subscribe by Email