ആടിന് മൂന്നാം ഭാഗം ഇറങ്ങുകയാണെങ്കില്‍ അത് ത്രി ഡിയിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ആട് 2 വന്‍ വിജയമായതിനെ തുടര്‍ന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മൂന്നാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്നാം ഭാഗമെത്തുന്നത് ത്രീഡിയിലാണെന്നും നിര്‍മ്മാതാവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലാദ്യമായാണ് പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചിത്രം വന്‍വിജയമാണ് നേടിയതെന്നും ജയസൂര്യയുടെ കഥാപാത്രത്തെ യുവജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.