Sunday September 23rd, 2018 - 11:45:pm
topbanner

ജയസൂര്യയ്ക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്

Jikku Joseph
ജയസൂര്യയ്ക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്

ഫെയ്‌സ്ബുക്ക് വഴിയുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി നടന്‍ ജയസൂര്യ. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെക്കുറിച്ചാണ് ജയസൂര്യയുടെ മുന്നറിയിപ്പ്. ഭാര്യയുടെ സ്ഥാപനത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് ജയസൂര്യ പറയുന്നത്.

സംഭവത്തെക്കുറിച്ച് ജയസൂര്യ പറയുന്നത് ഇങ്ങനെ

AN IMPORTANT MSG... അതേ... ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048)
വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോള്‍ വന്നു. ഫെയ്‌സ്ബുക്കിന്റെ cyber cell- ഡിപ്പാര്‍ട്ടമെന്റില്‍ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട്, അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-ല്‍ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങള്‍ക്കിപ്പോള്‍ google verification code വരും..

ഞങ്ങള്‍ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വന്‍ english - ല്‍ മൊഴിഞ്ഞു.അവള്‍ code പറഞ്ഞതും അയാള്‍ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM - ല്‍ നിങ്ങള്‍ credit ചെയ്യണം എന്ന്. അവള്‍ക്കെന്തോ ഒരു കല്ലുകടി തോന്നി ഫോണ്‍ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാന്‍ Hack ചെയ്തു.

ഈ പണം തന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനി ഈ account use ചെയ്യാന്‍ കഴിയില്ലാന്ന്..പിന്നീട് അറിഞ്ഞത് ഇവന്‍ ഒരുപാട് പേരുടെ facebook account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ...

ഫെയ്‌സ്ബുക്കില്‍ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..എന്തായാലും ഈ Hacker മോന്റെ നമ്പര്‍ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കില്‍ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കല്‍ക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്).

English summary
jayasurya wnat inform you an important message about facebook account hacking
topbanner

More News from this section

Subscribe by Email