Wednesday September 19th, 2018 - 8:39:pm
topbanner
Breaking News

ജയസൂര്യ നായകനായെത്തുന്ന ക്യാപ്റ്റനിലെ ആദ്യ ഗാനം പുറത്തിറങ്ങി

Jikku Joseph
ജയസൂര്യ നായകനായെത്തുന്ന ക്യാപ്റ്റനിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജയസൂര്യ നായകനായെത്തുന്ന ക്യാപ്റ്റനിലെ ആദ്യ ഗാനം പുറത്തിറങ്ങി. അനുസിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പി. ജയചന്ദ്രന്‍ ആലപിക്കുന്ന ഗാനത്തിന് വിശ്വജിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്. നിതീഷ് നഡേരി, സ്വാതി ചക്രബര്‍ത്തി എന്നിവരുടേതാണ് വരികള്‍.

കേരള ഫുട്ബാളിലെ ഇതിഹാസതാരം വി.പി സത്യന്റെ ജീവതത്തെ ആസ്പദമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജാണ് നിര്‍മിക്കുന്നത്. ദീപക്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി തുടങ്ങിയവരോടൊപ്പം നൂറോളം ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
jayasurya new movie captain song released
topbanner

More News from this section

Subscribe by Email