Wednesday September 19th, 2018 - 6:55:am
topbanner
Breaking News

ആട് 3യ്ക്ക് മുമ്പ് മറ്റൊരു ചിത്രവുമായി ജയസൂര്യയും മിഥുനും

suji
ആട് 3യ്ക്ക് മുമ്പ് മറ്റൊരു ചിത്രവുമായി ജയസൂര്യയും മിഥുനും

ആട്, ആട്-2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയുടേയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെയും മറ്റൊരു ചിത്രം വരുന്നു. ആട് തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും മിനി സ്‌ക്രീനില്‍ സ്വീകാര്യത ലഭിച്ചതോടെയാണ് ആട് -2 ഒരുക്കാന്‍ അണിയറക്കാര്‍ തയ്യാറയത്.

തുടര്‍ന്ന് ചിത്രത്തിന്റെ വിജയത്തോടെ മൂന്നാം ഭാഗവുമായി ഷാജി പാപ്പനും പിള്ളേരും വരുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിംസ് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് മുമ്പ് മറ്റൊരു ചിത്രമായിരിക്കും ജയസൂര്യയും മിഥുന്‍ മാനുവലും ഉളള കൂട്ടുകെട്ടില്‍ പിറക്കുക.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 ന് മുമ്പ് തന്നെ ഈ ചിത്രവുമായി മിഥുന്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല .

Read more topics: jayasurya, midhun,aadu 3
English summary
jayasurya midhun new movie before aadu 3
topbanner

More News from this section

Subscribe by Email