മകന് കാളിദാസന് എന്നു പേര് കിട്ടിയത് മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് ജയറാം. ബാലതാരമായി പ്രശസ്തി നേടിയ ജയറാമിന്റെ മകന് കാളിദാസന് എന്നു പേരിട്ടതു സാക്ഷാല്‍ കവി കാളിദാസനോടുള്ള ആരാധനകൊണ്ടാണെന്നു പലരും കരുതി. എന്നാല്‍ മകന് കാളിദാസന് എന്നു പേരിടാന്‍ തീരുമാനിച്ചത് ആ മഹാകവിയെ കണ്ടിട്ടല്ല. അത് മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു.
ആദ്യത്തെ കണ്മണിയെ ജയറാമും പാര്‍വതിയു കാത്തിരിക്കുന്ന സമയം. ആ സമയം ജയറാം ദര്‍ശനത്തിന് മൂകാംബിക ക്ഷേത്രത്തില്‍ എത്തി. പ്രദിക്ഷണവഴിയില്‍ ഒരു കൊച്ചുപയ്യന് ദേവിയുടെ വിഗ്രഹം തലയിലേറ്റി ക്ഷേത്രം വലം വയ്ക്കുകയാണ്. വെളുത്തു തുടുത്ത് ഒരു ഉണ്ട പയ്യന്. ആ കുട്ടി തന്ത്രിമാരായ അഡിഗ കുടുംബത്തിലെ അംഗമായിരുന്നു. അവന് രണ്ട് കാതുകളിലും വൈര്യക്കമ്മലിട്ടിട്ടുണ്ടായിരുന്നു. എല്ലാവരും അവന്റ വരവു കണ്ട് അസുയയോടെ നോക്കുന്നു. അരികില്‍ എത്തിയപ്പോള്‍ ജയറാം അവനോട് പേരു ചോദിച്ചു. ഒരു കുസൃതിചിരിയോടെ അവന് പേരു പറഞ്ഞു കാളിദാസന്.
ആള്ക്കുട്ടത്തിലൂടെയുള്ള അവന്റെ നടപ്പും നോക്കി ജയറാം നിന്നു. എന്നിട്ട് അടുത്ത ദിവസം പാര്‍വതിയോടു പറഞ്ഞു നമുക്ക് ഉണ്ടാവുന്നത് ആണ്കുട്ടിയാണെങ്കില് അവന് കാളിദാസന് എന്നു പേരിടണം. അതാണ് കാളിദാസന് എന്ന പേരുവന്ന വഴി. വനിതയുടെ ഓണപ്പതിപ്പിന് വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിലാണ് താരം ഈ കഥ പറഞ്ഞത്.
പാലക്കാട്: പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം: യുവനടനെതിരേ കേസ്
വാട്സ്ആപ് വിവരങ്ങള്‍ ഫേസ്ബുക്കിന്കൈമാറുന്നതിനെതിരെ കേസ്