Wednesday March 20th, 2019 - 4:55:am
topbanner
topbanner

പരാജയങ്ങള്‍ക്കൊടുവിലെ തിരിച്ചുവരവാണിത്

rajani v
പരാജയങ്ങള്‍ക്കൊടുവിലെ  തിരിച്ചുവരവാണിത്

പഞ്ചവര്‍ണ്ണതത്തയുടെ വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടന്‍ ജയറാം. പരാജയചിത്രങ്ങള്‍ ഇടയ്ക്ക് വന്നെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്തപ്പോള്‍ അഭിനന്ദിച്ച എല്ലാ പ്രേക്ഷകര്‍ക്കും താരം നന്ദി പറഞ്ഞു .

ചിത്രം സമയത്ത് തന്നെ തീയേറ്ററുകളിലെത്തിച്ച നിര്‍മ്മാതാവ് മണിയന്‍ പിള്ളയ്ക്കും ഇത്രയും മികച്ച ഒരു കഥാപാത്രത്തെ തനിക്ക് സമ്മാനിച്ച പിഷാരടിയ്ക്കും താന്‍ നന്ദി രേഖപ്പെടുത്തുന്നതായി താരം പറഞ്ഞു.

സഹതാരങ്ങളോടും എല്ലാറ്റിലുമുപരി ഒന്നിച്ച് അഭിനയിച്ച പഞ്ചവര്‍ണ്ണ തത്തയോടും മറ്റു മൃഗങ്ങളോടുമുള്ള തന്റെ സ്നേഹം എത്ര പറഞ്ഞാലും മതിയാകില്ലെന്ന് താരം വ്യക്തമാക്കി.സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിക്കുന്നത്.

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അനുശ്രീ, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

 

Viral News

Read more topics: jayaram, panchavarnathatha
English summary
jayaram panchavarnathatha
topbanner

More News from this section

Subscribe by Email