Saturday June 23rd, 2018 - 9:02:pm
topbanner
Breaking News

അപരന്‍ എന്ന ചിത്രത്തിലൂടെ ജയറാം മലയാളത്തിലെത്തിയിട്ട് 30 വര്‍ഷം

suji
അപരന്‍ എന്ന ചിത്രത്തിലൂടെ ജയറാം മലയാളത്തിലെത്തിയിട്ട് 30 വര്‍ഷം

പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ ജയറാം സിനിമയിലേക്കെത്തിയത്. തന്നോട് സാമ്യമുള്ള അപരനെ തേടി നടക്കുന്ന നായകന്റെ കഥ പറയുന്നതായിരുന്നു ചിത്രം. അപരനായി മലയാളത്തിലെത്തിയിട്ട് 30 വര്‍ഷം തികഞ്ഞെന്ന കാര്യം ജയറാം ആരാധകരുമായി പങ്കുവച്ചിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

അപരനായി മലയാള സിനിമയിലേക് ഞാന്‍ കടന്നു വന്നിട്ട് ഇന്നേക്ക് 30 വര്‍ഷം തികയുന്നു. അശ്വതിയെ കണ്ടു മുട്ടിയതിനും 30 വര്‍ഷം തികയുന്നു. ഈ കാലമത്രെയും എന്നെ നില നിര്‍ത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്നും , എന്റെ പ്രിയ പ്രേക്ഷകരുടെ സ്‌നേഹത്തിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.
സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം ജയറാം

 

Read more topics: jayaram , malayalam, film, aparan
English summary
jayaram completed 30 years in malayalam industry

More News from this section

Subscribe by Email