Thursday November 15th, 2018 - 8:26:pm
topbanner

സൈനികര്‍ നമ്മുടെ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് ഷാറൂഖ് ഖാന്‍

suji
സൈനികര്‍ നമ്മുടെ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് ഷാറൂഖ് ഖാന്‍

ആംഡ് ഫോഴ്‌സസ് വീക്കില്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് ബോളിവുഡ് കിംഗ് ഷാറൂഖ് ഖാന്‍. സൈനികര്‍ നമ്മുടെ ആദരവും, ബഹുമാനവും അര്‍ഹിക്കുന്നതായി രാജ്യത്തെ സൈന്യത്തിന്റെ ധീരതയെ പുകഴ്ത്തി ഷാറൂഖ് വ്യക്തമാക്കി. അഭിനേത്രി അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം സൈനികരെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള പരിപാടിയുടെ ചിത്രങ്ങള്‍ താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തിന് സൈന്യം നല്‍കുന്ന ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷാറൂഖ് ഓര്‍മ്മിപ്പിച്ചു. 'നമ്മുടെ ഇന്നിനായി സൈനികര്‍ അവരുടെ ഭാവിയാണ് നല്‍കുന്നത്', താരം ട്വീറ്റ് ചെയ്തു. ഡിസംബര്‍ 7-നാണ് ആംഡ് ഫോഴ്‌സസ് ഫ്‌ളാഗ് ഡേ ആഘോഷിക്കുന്നത്.

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൈനിക കൊടി അണിഞ്ഞ് സൈനികര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫ്‌ളാഗ് ബാഡ്ജ് ധരിച്ചാണ് കളിക്കാന്‍ ഇറങ്ങിയത്.

 

 

Read more topics: jawan,respect ,sharukh
English summary
jawan deserve respect says sharukh
topbanner

More News from this section

Subscribe by Email