Wednesday March 20th, 2019 - 1:21:pm
topbanner
topbanner

കീര്‍ത്തി സുരേഷിന്റെ കടുത്ത ആരാധികയാണ് ഈ ബോളിവുഡ് താരറാണി

JB
കീര്‍ത്തി സുരേഷിന്റെ കടുത്ത ആരാധികയാണ് ഈ ബോളിവുഡ് താരറാണി

മലയാളിയെങ്കിലും തമിഴിലും തെലുങ്കിലും ഏറെ പ്രിയങ്കരിയായ താരമാണ് കീര്‍ത്തി സുരേഷ്. ക്യൂട്ട്‌നെസ്സ് കൊണ്ട് മാത്രമല്ല, തനിക്കിണങ്ങുന്ന കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ അഭിരുചിയും കീര്‍ത്തിയെ ഏറെ സഹായിച്ചിട്ടുണ്ട്. കോളിവുഡും ടോളിവുഡും കടന്ന് താരം ബോളിവുഡിലേക്ക് പോകാന്‍ ഒരുങ്ങുന്നതായി ഇന്നലെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. പിന്നാലെ കീര്‍ത്തി സുരേഷിനെ ബോളിവുഡിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ബോളിവുഡിന്റെ താരപുത്രിയായ ജാന്‍വി കപൂര്‍.

തന്റെ അച്ഛന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ നായികയാകുന്ന കീര്‍ത്തി സുരേഷിന് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ജാന്‍വി കപൂര്‍ സ്വാഗതം അരുളിയിരിക്കുന്നത്. കീര്‍ത്തിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ജാന്‍വി ഇങ്ങനെ കുറിച്ചു. 'മഹാനടി കണ്ടപ്പോള്‍ മുതല്‍ താങ്കളുടെ കടുത്ത ആരാധികയാണ് താന്‍, ഇപ്പോള്‍ അച്ഛന്റെ പുതിയ ചിത്രത്തില്‍ നായികയായുന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം, സ്വാഗതം.'

ബോളിവുഡില്‍ നടന്‍ അജയ് ദേവ്ഗണിന്റെ നായികയായാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. 'ബധായി ഹോ' സംവിധായകന്‍ അമിത് ശര്‍മ്മയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. തെലുങ്കില്‍ മഹാനടിയിലെ അഭിനയം കീര്‍ത്തിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചിരിക്കുന്ന സമയത്തായിരുന്നു ബോളിവുഡില്‍ നിന്നും കീര്‍ത്തിയെത്തേടി അവസരം എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇന്നലെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.

 

Viral News

English summary
janvi kapoor huge fan of keerthi suresh
topbanner

More News from this section

Subscribe by Email