Saturday September 22nd, 2018 - 7:01:am
topbanner

അത് അമ്മയും ഒത്തുള്ള ജാന്‍വിയുടെ ആദ്യത്തേയും അവസാനത്തേയും ബൈക്ക് യാത്രയായി മാറി !!

suji
അത് അമ്മയും ഒത്തുള്ള ജാന്‍വിയുടെ ആദ്യത്തേയും അവസാനത്തേയും ബൈക്ക് യാത്രയായി മാറി !!

ആരാധകര്‍ക്ക് എന്നും കൗതുകം സൃഷ്ടിക്കുന്നതായിരുന്നു ശ്രീദേവിയുടെ ജീവിതം. ശ്രീദേവിയും മകള്‍ ജാന്‍വിയും തമ്മില്‍ അമ്മ മകള്‍ എന്നതിനേക്കാള്‍ സുഹൃത്തുക്കളെ പോലൊരു അടുപ്പമുണ്ടായിരുന്നു.

അമ്മയെ പിന്നിലിരുത്തി മകള്‍ ജാന്‍വി നടത്തിയ ബൈക്ക് യാത്രയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മകളുടെ സിനിമാ അരങ്ങേറ്റവും ഈ അമ്മ കാത്തിരിക്കുകയായിരുന്നു.
ജാന്‍വിയുടെ താല്‍പര്യത്തിന് വഴങ്ങിയാണ് സിനിമാ ജീവിതത്തിലേക്ക് മകള്‍ക്ക് അമ്മ പിന്തുണ നല്‍കിയത്. ജാന്‍വി മികച്ച നടിയാകുമെന്ന പ്രതീക്ഷയും ശ്രീദേവി പങ്കുവച്ചിരുന്നു. മകളുടെ സിനിമ കാണും മുമ്പേ അമ്മ മടങ്ങി. മക്കള്‍ക്ക് മനോഹരമായ കുറേ ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ അമ്മ മടങ്ങിയത് .                                                                                      
പുതിയ ചിത്രം ദഡക്കിന് വേണ്ടിയാണ് ജാന്‍വി ബൈക്കോടിയ്ക്കാന്‍ പഠിച്ചത്. ഇടയ്ക്കിടയ്ക്ക് വണ്ടി ജാന്‍വിയുടെ ബൈക്ക് പാളുമ്പോഴും അമ്മ ധൈര്യത്തോടെ മകളുടെ പിന്നിലിരുന്ന് പിന്തുണ നല്‍കി. ശ്രീദേവി മരിക്കുന്നതിന് ഏതാനും ദിവസം മുമ്പുള്ള ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

Read more topics: janvi ,sredevi ,bike
English summary
janvi and sredevi bike trip viral
topbanner

More News from this section

Subscribe by Email