Wednesday September 26th, 2018 - 4:38:am
topbanner

ചുംബന രംഗത്തിന് അമ്മ അനുവാദം നല്‍കിയില്ല ; സീരിയലില്‍ നിന്ന് നടി പുറത്ത്

suji
ചുംബന രംഗത്തിന് അമ്മ അനുവാദം നല്‍കിയില്ല ; സീരിയലില്‍ നിന്ന് നടി പുറത്ത്

ചുംബന രംഗത്ത് അഭിനയിക്കാന്‍ അമ്മ അനുവദിക്കില്ലെന്ന് പറഞ്ഞ ടെലിവിഷന്‍ താരം ജന്നത്ത് സുബൈര്‍ റഹ്മാനിയെ സീരിയലില്‍ നിന്ന് പുറത്താക്കി. തു ആഷികി എന്ന പരമ്പരയില്‍ നിന്നാണ് ഒഴിവാക്കിയത്.

താരത്തിന്റെ കഥാപാത്രം സഹതാരത്തിന്റെ കവിളില്‍ ചുംബിക്കുന്ന സീനുണ്ട് . ഇതു ജന്നത്തിന്റെ അമ്മ അനുവദിക്കില്ലെന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് വായിച്ച ശേഷം ഈ സീന്‍ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സംവിധായകന്‍ തയ്യാറായില്ല.

ചുംബന രംഗം ഒഴിവാക്കാമെന്ന് നിര്‍മ്മാതാവ് വാക്കു നല്‍കിയതായി ജന്നത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അമ്മയുടെ വാശിയില്‍ സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍ അസ്വസ്ഥരായെന്നും അതിനാല്‍ നടിയെ സീരിയലില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

English summary
jannat zubair rahmanis mother annoyed with the serial producers
topbanner

More News from this section

Subscribe by Email