topbanner
Saturday June 24th, 2017 - 5:47:am
topbanner

മിനി സ്‌ക്രീനില്‍ ദുര്‍വാസാവായി ജഗതി എത്തുന്നു

NewsDesk
മിനി സ്‌ക്രീനില്‍ ദുര്‍വാസാവായി ജഗതി എത്തുന്നു

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ദുര്‍വാസാവ് എന്ന കഥാപാത്രം മിനിസ്‌ക്രീനിലേക്ക്. അപകടമുണ്ടാകുന്നതിന് മുമ്പ് ജഗതി അഭിനയിച്ച കര്‍ണന്‍ എന്ന പരമ്പരയാണ് സ്‌ക്രീനില്‍ എത്തുന്നത്.

കുഞ്ഞുമോന്‍ താഹയാണ് സംവിധാനം. അനില്‍ മുഖത്തലയുടെ തിരക്കഥയില്‍ ഒരുക്കിയ പരമ്പര ചില കാരണങ്ങളാല്‍ വെളിച്ചം കാണാതിരിക്കുകയായിരുന്നു.

ജഗതിക്കല്ലാതെ വേഷം ചെയ്യാന്‍ മറ്റാര്‍ക്കും യോഗ്യതയില്ലെന്ന നിലപാടിലായിരുന്നു സംവിധായകന്‍. കഥ വിവരിച്ചപ്പോള്‍ സിനിമയാക്കാനായിരുന്നു ജഗതിയുടെ മറുപടി. എന്നാല്‍ ഇത്ര വലിയ കഥ സിനിമയാക്കാനുള്ള ധൈര്യം നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല.

ഇതോടെ കഥ പരമ്പരയാവുകയാണെങ്കില്‍ ജഗതി തന്നെ ദുര്‍വാസാവ് ആകണമെന്നും അല്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കുകയെ വഴിയൊള്ളുവെന്നും സംവിധായകന്‍ കുഞ്ഞുമോന്‍ താഹ വാശിപിടിച്ചു. ഒടുവില്‍ ജഗതി സമ്മതം മൂളുകയായിരുന്നു.

അപകടമുണ്ടാകുന്നതിനും രണ്ടുമാസം മുമ്പായിരുന്നു ചിത്രീകരണം. രണ്ടുദിവസമായിരുന്നു ചിത്രീകരണത്തിനായി ജഗതി നല്‍കിയിരുന്നത്. തീരുമാനിച്ച സമയത്തുതന്നെ ചിത്രീകരണവും ഡബ്ബിങും പൂര്‍ത്തിയാവുകയും ചെയ്തു. അജയന്‍ കുഴുമതിക്കാട്, ജയപ്രകാശ് കുണ്ടറ എന്നിവരാണ് കര്‍ണന്റെ നിര്‍മ്മാതാക്കള്‍.

കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്‌ഐ കുടുങ്ങി

പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി

ത്രില്ല് നഷ്ടപ്പെടുത്തുന്ന 'വേട്ട' [നിരൂപണം]

അഹമ്മദ് മുസ്ലീയാരുടെ ഖബറിടത്തിന് രണ്ടടി കൂടുതല്‍?

മൈഥിലിക്കെതിരെ അപവാദപ്രചരണം; രണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ പോലീസ് കേസ് എടുത്തു

English summary
jagathy sreekumar in karnan television serial
topbanner topbanner

More News from this section

Subscribe by Email