topbanner
Saturday March 25th, 2017 - 1:31:am
topbanner

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

NewsDesk
ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

തിരുവനന്തപുരം: അവതാരകയായും അഭിനേത്രിയായും തിളങ്ങിയ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഇനി പ്രവാസജീവിതം. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ലഭിച്ച ശ്രീലക്ഷ്മി ഉടന്‍ ജോലിയില്‍ പ്രവേശിക്കും.

ഗള്‍ഫില്‍ ജോലിയാണെങ്കിലും ജോലിക്കൊപ്പം നൃത്തവും കലയും ഒപ്പം കൊണ്ടുപോകാനാണ് ശ്രീലക്ഷ്മിയുടെ ആഗ്രഹം. ഗള്‍ഫ് തനിക്ക് വല്ലാത്ത സുരക്ഷിതത്വ ബോധം നല്‍കുന്നുവെന്നും അച്ഛനുണ്ടായ അപകടം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു.

ഒമാനില്‍ പോയാലും തന്റെ പഠനം അവസാനിപ്പിക്കില്ലെന്നും എംബിഎ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ശ്രീലക്ഷ്മി പറഞ്ഞു. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അവതാരകയായും നര്‍ത്തകിയായും തിരികെ എത്തുമെന്നും ശ്രീലക്ഷ്മി പറയുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട്.

ബിജെപി കൗണ്‍സിലര്‍ കോകിലയുടെ മരണം; രണ്ടുപേര്‍ പിടിയില്‍; സംഭവത്തില്‍ ദുരൂഹത

ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് ആഷിക് അബു

English summary
jagathy sreekumar daughter sreelakshmi to join oman company