topbanner
Sunday May 28th, 2017 - 4:43:am
topbanner

അജു വര്‍ഗീസിന് രണ്ടാം തവണയും ഇരട്ടക്കുട്ടികള്‍ ജനിച്ചു

NewsDesk
അജു വര്‍ഗീസിന് രണ്ടാം തവണയും ഇരട്ടക്കുട്ടികള്‍ ജനിച്ചു

കൊച്ചി: മലയാളത്തിലെ യുവ കോമഡിതാരം അജു വര്‍ഗീസിനും അഗസ്റ്റീനയ്ക്കും വീണ്ടും ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഇവര്‍ക്ക് ആദ്യമുണ്ടായതും ഇരട്ടക്കുട്ടികള്‍ തന്നെയായിരുന്നു.

ആദ്യത്തേത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നെങ്കില്‍ ഇത്തവണ രണ്ട് ആണ്‍കുട്ടികളാണ് പിറന്നിരിക്കുന്നത്. ജേക് ലൂക് എന്നാണ് കുട്ടികളുടെ പേര്. പുതിയ അതിഥികളെത്തിയത്തോടെ ഇവാനും ജുവാനയ്ക്കും കളിക്കൂട്ടുകാരായി. ഫാഷന്‍ ഡിസൈനറാണ് അജുവിന്റെ ഭാര്യയായ അഗസ്റ്റീന.

മലയാളത്തിലെ മുന്‍നിര ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അജു ഇപ്പോള്‍. സിനിമ തരുന്ന ഭാഗ്യങ്ങള്‍ക്ക് പുറമേയാണ് കുട്ടികളുടെ രൂപത്തില്‍ ഇരട്ട ഭാഗ്യം അജുവിന് കൈവന്നിരിക്കുന്നത്.

യുദ്ധം വേണ്ട; കാര്‍ഗിലില്‍ വീരമൃതൃവരിച്ച സൈനികന്റെ മകളുടെ വീഡിയോ ശ്രദ്ധേയമാകുന്നു[വീഡിയോ]

സുരേഷ് ഗോപിയുടെ ഇടപെടല്‍; കിരീടം സിനിമയിലെ പാലം മോഹന്‍ലാല്‍ പുനര്‍നിര്‍മിക്കും

Read more topics: twins, actor, Aju Varghese
English summary
It's twins again for actor Aju Varghese