Tuesday December 18th, 2018 - 10:50:pm
topbanner

അര്‍ബാസ് ഖാന്റെ വാതുവെയ്പ്പില്‍ സഹോദരന്‍ സല്‍മാന്‍ഖാന് പങ്കുണ്ടോ ?

suji
അര്‍ബാസ് ഖാന്റെ വാതുവെയ്പ്പില്‍ സഹോദരന്‍ സല്‍മാന്‍ഖാന് പങ്കുണ്ടോ ?

സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഐപിഎല്ലില്‍ വാതുവെയ്പ്പില്‍ സജീവമാണ് താനെന്ന് അര്‍ബാസ് ഖാന്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. 2017 വരെ ഐപിഎല്‍ വാതുവയ്പ്പ് നടത്തിയിട്ടുണ്ടെന്നും രണ്ടുകോടിയോളം നഷ്ടമായിട്ടുണ്ടെന്നും താരം പറഞ്ഞു. ഇപ്പോഴിതാ സല്‍മാനും ഇതില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. ആരൊക്കെ പങ്കാളിയാണെന്ന അന്വേഷണത്തിലാണ് പോലീസ്.

എന്നാല്‍ അര്‍ബാസ് ഖാന്‍ വാതുവെയ്പ്പ് നടത്തിയതിനെ കുറിച്ച് കുടുംബത്തിന് ഒരു സൂചനയുമില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അര്‍ബാസ് പിടിക്കപ്പെട്ടതറിഞ്ഞ് കുടുംബം ഞെട്ടിയിരിക്കുകയാണ്. കുടുംബത്തില്‍ സ്വകാര്യതയില്‍ ആരും ഇടപെടാറില്ലെന്നും സല്‍മാനും കുടുംബത്തിനും അര്‍ബ്ബാസിനെ മാറ്റം അറിയില്ലെന്നുമാണ് കുടുംബത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത് .

 

Read more topics: salman khan, arbas khan case
English summary
is sallu had any role in arbas khan case
topbanner

More News from this section

Subscribe by Email