Sunday December 16th, 2018 - 10:03:am
topbanner

അമ്മയ്ക്കും, മോഹന്‍ലാലിനും എതിരെ സംസാരിച്ചത് രമ്യാ നമ്പീശന് പാരയായോ?

suji
അമ്മയ്ക്കും, മോഹന്‍ലാലിനും എതിരെ സംസാരിച്ചത് രമ്യാ നമ്പീശന് പാരയായോ?

അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടി രമ്യാ നമ്പീശന്‍ സംഘടനയില്‍ നിന്നും രാജിവെച്ചത്. എന്നാല്‍ അമ്മയ്ക്കും, പ്രസിഡന്റ് മോഹന്‍ലാലിനും എതിരെ സംസാരിച്ചതിന്റെ പേരില്‍ താരത്തിന് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് ആരോപണം.

താന്‍ നേരിടുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് നടി വെളിപ്പെടുത്തിയെന്നാണ് ഒരു തമിഴ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്മയ്ക്കും, മോഹന്‍ലാലിനും എതിരെ സംസാരിച്ചത് മുതല്‍ നിര്‍മ്മാതാക്കളും, സംവിധായകരും പുതിയ ചിത്രങ്ങള്‍ക്കായി കരാര്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നതാണ് രമ്യ ഒരു ചടങ്ങില്‍ സംസാരിച്ചതെന്നും പത്രം പറയുന്നു.

തന്നേക്കുറിച്ച് അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് രമ്യ അവകാശപ്പെടുന്നത്. സിനിമാ സെറ്റുകളില്‍ താന്‍ സഹകരിക്കുന്നില്ലെന്നും, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമെല്ലാം പ്രചരണങ്ങളുണ്ട്.

രമ്യ, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അക്രമിക്കപ്പെട്ട നടിക്കൊപ്പം അമ്മയില്‍ നിന്നും രാജിവെച്ചത്. നടിയെ അക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ വരവ് മലയാള സിനിമാ മേഖലയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.

 

English summary
is remya nambeesan losing films for attack on mohanlal
topbanner

More News from this section

Subscribe by Email