Monday November 19th, 2018 - 6:27:am
topbanner

ശ്രീകുമാര്‍ മേനോനെ എംടി പുറത്താക്കി ; രണ്ടാമൂഴം ഇനി ദിലീപിന്റെ കൈകളിലേക്കോ?

suji
ശ്രീകുമാര്‍ മേനോനെ എംടി പുറത്താക്കി ; രണ്ടാമൂഴം ഇനി ദിലീപിന്റെ കൈകളിലേക്കോ?

നടന്‍ ദിലീപ് എംടിയുടെ തിരക്കഥയായ രണ്ടാമൂഴം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. തിരക്കഥയെ ചൊല്ലി കലഹമുയര്‍ന്ന സാഹചര്യത്തില്‍ ശ്രീകുമാര്‍ മേനോനുമായി രണ്ടാമൂഴം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് എംടി വ്യക്തമാക്കിയിരുന്നു. തിരക്കഥ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ അവരെ വച്ച് സിനിമ ചെയ്യുമെന്നാണ് എംടി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാമൂഴം ഏറ്റെടുക്കാന്‍ ദിലീപ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ ബന്ധമുള്ള പ്രമുഖ ദുബായ് വ്യവസായി ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങളും മാറ്റം വരും. ശ്രീകുമാര്‍ മേനോനോടും മഞ്ജു വാര്യരോടുമുള്ള പ്രതികാരമായി ദിലീപ് ഈ ചിത്രം ഏറ്റെടുക്കുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എംടിയുടെ തിരക്കഥയില്‍ ഈ രണ്ടാമൂഴം മറ്റൊരു ടീമിനെ കൊണ്ട് അവതരിപ്പിക്കുകയാണ് ദിലീപ് ശ്രമിക്കുന്നതത്രെ. ദിലീപിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നുമുണ്ടായിട്ടില്ല .

 

Read more topics: randamoozham, dileep
English summary
is randamoozham in dileep hand
topbanner

More News from this section

Subscribe by Email