ഹൃത്വികിനേയും സുസനേയും കുട്ടികളേയും ഒരുമിച്ച് കാണുമ്പോള്‍ ഇവര്‍ പിരിഞ്ഞതല്ലേയെന്നാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ തങ്ങളിങ്ങനെയാണെന്ന് താരവും പറയുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും രക്ഷിതാക്കളെന്ന നിലയില്‍ മക്കള്‍ക്ക് അവരുടെ ബെസ്റ്റ് നല്‍കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഇരുവരും പൊതു ഇടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതെന്നും അവര്‍ പറയുന്നു. പരസ്പരം മനസിലാക്കി കഴിയുന്നവരാണ് ഇവരെന്നും ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയാല്‍ അവര്‍ അത് തുറന്നു പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുമെന്നും കുടുംബം വ്യക്തമാക്കുന്നു.
വിവാഹ മോചനം കഴിഞ്ഞ് പരസ്പരം മുഖം തിരിച്ചു നടക്കുന്ന ദമ്പതികളില്‍ നിന്ന് വ്യത്യസ്തരായി പെരുമാറുന്നവരാണ് ഹൃത്വികും സൂസെനും. നാലു വര്‍ഷത്തെ പ്രണയ ശേഷം 2000 ലാണാ വിവാഹിതരായത്. 2013ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ കുട്ടികള്‍ക്കൊപ്പം കുടുംബമായി ഇവര്‍ യാത്ര ചെയ്യുന്നതും മറ്റുമാണ് ഹൃത്വികും സൂസെയ്നും വീണ്ടും ഒന്നിക്കുമെന്ന പ്രചരണം ശക്തമാകാന്‍ കാരണം .