topbanner
Monday October 23rd, 2017 - 10:36:pm
topbanner

അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു; ജോമോന്‍ പുത്തന്‍ പുരയ്ക്കലിന് 10 ലക്ഷം

NewsDesk
അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു; ജോമോന്‍ പുത്തന്‍ പുരയ്ക്കലിന് 10 ലക്ഷം

കോട്ടയം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ വധക്കേസ് ബോളിവുഡ് സിനിമയാകും. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥാ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ .

യഥാര്‍ഥ സംഭവകഥകള്‍ സിനിമയാക്കാറുള്ള ആദിത്യ ജോഷിയും അജയ് ഛബ്രിയയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ആത്മകഥ സിനിമയാക്കുന്നതിന് റോയല്‍റ്റിയായി ജോമോന് 10 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു. ഒക്ടോബര്‍ 31ന് ഇതുസംബന്ധിച്ച കരാറില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഇറങ്ങിത്തിരിച്ച ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ കേന്ദ്ര കഥാപാത്രമാക്കിയിരിക്കും സിനിമയൊരുക്കുക. പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ഖാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ അവതരിപ്പിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഷൂട്ടിങ് പൂര്‍ണമായും കേരളത്തിലാണ്.

ആദിത്യ ജോഷിയും ജോമോന്‍ പുത്തന്‍പുരയ്ക്കലും കൂടിയാലോചനകള്‍ നടത്തി. അഭയകേസ് വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൈം ഫയല്‍ എന്ന പേരില്‍ മലയാളത്തില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു

1992 മാര്‍ച്ച് 27-നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ആത്മഹത്യയാണെന്ന് എഴുതിത്തള്ളി. 1993 മാര്‍ച്ച് 29-ന് കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു.

ഡിവൈ.എസ്.പി. വര്‍ഗീസ് പി. തോമസിനായിരുന്നു അന്വേഷണച്ചുമതല. 2003 ഡിസംബര്‍ 31-ന് വര്‍ഗീസ് പി. തോമസ് രാജിവെച്ചെങ്കിലും അഭയ കൊല്ലപ്പെട്ടതാണെന്ന് അദ്ദേഹം കേസ് ഡയറിയില്‍ കുറിച്ചു.

കേസ് തെളിയിക്കാന്‍ ആകുന്നില്ലെന്നുകാട്ടി സി.ബി.ഐ. മൂന്നുതവണ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. 2008 നവംബര്‍ 18-ന്, കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ. അറസ്റ്റുചെയ്തു. 2009 ജൂലായ് 17-ന് കുറ്റപത്രവും നല്‍കി.

 

English summary
Irrfan Khan to do a movie on sister Abhaya murder case
topbanner topbanner

More News from this section

Subscribe by Email