topbanner
Monday October 23rd, 2017 - 2:20:am
topbanner

ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാതിരുന്നത് ഞാന്‍ കാരണം അവന് ഒരു ദോഷവും വരവുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ഇന്നസെന്റ്

Jikku Joseph
ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാതിരുന്നത് ഞാന്‍ കാരണം അവന് ഒരു ദോഷവും വരവുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ഇന്നസെന്റ്

താന്‍ കാണാന്‍ പോകുന്നത്  കൊണ്ട് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ്  ദിലീപിനെ ജയലില്‍ സന്ദര്‍ശിക്കാതിരുന്നതെന്നു ഇന്നസെന്റ്. എം.പിയായതിനലാണ് ഞാന്‍ ജയിലില്‍ പോകാതിരുന്നത്. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നു എന്നും ഒരു സിനിമ  വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  ഇന്നസെന്റ്  പറഞ്ഞു.

എം.പിയായതിനാലാണ് ഞാന്‍ ജയിലില്‍ പോകാതിരുന്നത്. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനാണ് ദിലീപിനെ കാണാന്‍ ചെല്ലാഞ്ഞത്.

അത് ദിലീപിനും അറിയാം. ഇരയായ സഹപ്രവര്‍ത്തകയുടെ വിവരങ്ങളും തിരക്കിയിരുന്നു. ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയിരുന്നു. അവരുടെ ഭാവിവരനെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിക്കുന്നു. ദിലീപിനെ ആരെല്ലാം ജയിലില്‍  പോയി കണ്ടോ അവര്‍ക്കെല്ലാം കാണാനുളള അവകാശമുണ്ട്. ഇനിയും പോയി കാണാമെന്നും ഇന്നസെന്റ് പറഞ്ഞു.

Read more topics: innocent, reason, visiting, dileep, jail
English summary
innocent mp reason for not visiting dileep in jail
topbanner topbanner

More News from this section

Subscribe by Email