Wednesday February 20th, 2019 - 7:17:pm
topbanner

സിനിമയിൽ സെലക്ടീവായാൽ വീട്ടിലിരിക്കേണ്ടി വരുമെന്ന് ഇന്ദ്രന്‍സ്

RA
സിനിമയിൽ സെലക്ടീവായാൽ വീട്ടിലിരിക്കേണ്ടി വരുമെന്ന് ഇന്ദ്രന്‍സ്

സിനിമയില്‍ സെലക്ടീവാകാന്‍ താത്പര്യമില്ല അങ്ങിനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് നടന്‍ ഇന്ദ്രന്‍സ് .നിരവധി പേര്‍ സിനിമയില്‍ വന്നു അവരില്‍ പലരും വീട്ടിലിരിക്കുന്നതിനുള്ള കാരണം സെലക്ടീവായതാകാം. എന്നെ അഭിനയിക്കാന്‍ വിളിക്കുന്നവരോട് എന്താണ് വേഷമെന്ന് പോലും ഞാന്‍ ചോദിക്കാറില്ല. കൂടുതല്‍ ദിവസം നില്‍ക്കേണ്ടി വരും എന്ന് പറയുന്നവരോട് എന്താണ് കഥാപാത്രമെന്ന് ചോദിക്കാറുണ്ട്. ഇന്ദ്രന്‍സ് പറഞ്ഞു.ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. തമിഴില്‍ അഭിനയിക്കാന്‍ പോകണമെങ്കില്‍ മലയാളത്തിലെ ഏതെങ്കിലും ഒരു സിനിമ ഒഴിവാക്കിയേ പറ്റൂ. അതെനിക്ക് സഹിക്കാനാവുന്നതല്ല. എനിക്ക് അറിയാവുന്ന ഭാഷ മലയാളമാണ്. അത് എളുപ്പവുമാണ്. തമിഴാകുമ്പോള്‍ കൂടുതല്‍ ബലം പിടിക്കണം. ഭാഷ വഴങ്ങില്ല. അഭിനയിക്കുന്നതില്‍ ശ്രദ്ധിക്കണം.

 

Viral News

Read more topics: indrans, response, film character
English summary
indrans response film character
topbanner

More News from this section

Subscribe by Email