Wednesday October 17th, 2018 - 8:47:am
topbanner
Breaking News

ഇതിഹാസ രണ്ടാം ഭാഗം എത്തുന്നു; നായകന്‍ ഇന്ദ്രജിത്ത് 

JB
 ഇതിഹാസ രണ്ടാം ഭാഗം എത്തുന്നു; നായകന്‍ ഇന്ദ്രജിത്ത് 

കൊച്ചി:ഇതിഹാസ രണ്ടാം ഭാഗത്തില്‍ നായകന്‍ ഇന്ദ്രജിത്ത്. ഒന്നാം ഭാഗത്തിന്റെ നാലാം വാര്‍ഷിക ദിനത്തിലാണ് പുതു ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. എസ്. ബിനു സംവിധാനം ചെയ്തു ഷൈന്‍ ടോം ചാക്കോ, അനുശ്രീ എന്നിവര്‍ നായിക നായകന്മാര്‍ ആയതായിരുന്നു ആദ്യ ചിത്രം. 2014 ല്‍ ആയിരുന്നു റിലീസ്. ഇതിഹാസ 2 എന്നു പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ ആരംഭിക്കും എന്നും ഇന്ദ്രജിത് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

ഒരു തരത്തില്‍ പറഞ്ഞാല്‍ പരകായ പ്രവേശം പോലെ, ആല്‍വിയെന്ന തസ്‌കരനും ജാനകി എന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയറും പരസപരം തങ്ങളുടെ ശരീരങ്ങള്‍ വച്ച് മാറുന്നു. തീര്‍ത്തും ഫാന്റസി തലത്തില്‍ ചിത്രീകരിച്ച ഇതിഹാസ ഈ വച്ച് മാറലിലൂടെ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്നു. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ ലിംഗ സമത്വത്തിന്റെ സന്ദേശം കൈമാറുന്ന ഒരര്‍ത്ഥം കൂടിയുണ്ട് ചിത്രത്തിനു പിന്നില്‍.ഇതിഹാസക്കു രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ പ്രമേയം ഏതു തരത്തില്‍ എന്നറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംഷയുണ്ടാവും. 'ആരും വിശ്വസിക്കാത്ത കഥ' എന്ന സബ് ടൈറ്റില്‍ പ്രതീക്ഷ നല്‍കുന്നു. 2019 ലാവും ചിത്രം തിയേറ്ററുകളിലെത്തുക.

 

Read more topics: indrajith, hero, in ithihasa 2,
English summary
indrajith hero in ithihasa 2
topbanner

More News from this section

Subscribe by Email