Sunday September 23rd, 2018 - 8:35:am
topbanner

ഐശ്വര്യ റായിക്ക് സ്പ്ലിറ്റ് പേഴ്‌സണാലിറ്റി

suji
 ഐശ്വര്യ റായിക്ക് സ്പ്ലിറ്റ് പേഴ്‌സണാലിറ്റി

പഴയകാല താരം നര്‍ഗ്ഗീസ് അവതരിപ്പിച്ച കഥാപാത്രത്തെ വീണ്ടും അഭ്രപാളിയിലെത്തിക്കാന്‍ ഐശ്വര്യ റായി. താരത്തിന്റെ പുതിയ ചിത്രമായ ഫാനി ഖാന്‍ തീയേറ്ററുകളില്‍ എത്താനിരിക്കവെയാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നത്. നര്‍ഗീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിര്‍മ്മാതാവ് പ്രേരണ അറോറ ഐശ്വര്യയുമായി കരാര്‍ ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ട്.

1969ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ റാത്ത് ഓര്‍ ദിന്നിന്റെ റീമേക്കിലാണ് ഐശ്വര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക. അപരവ്യക്തിത്വമെന്ന മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നര്‍ഗ്ഗീസ് മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ഇതിഹാസമായ കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുന്നത് ഒരു വെല്ലുവിളി തന്നെയാകും.

ആ കഥാപാത്രത്തിലൂടെയാണ് നര്‍ഗ്ഗീസ് ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഐശ്വര്യ റായിക്ക് ചിത്രം മികച്ച അവസരത്തോടൊപ്പം വെല്ലുവിളിയുമാകും. മതര്‍ ഇന്ത്യ കഴിഞ്ഞാല്‍ നര്‍ഗ്ഗീസിന്റെ മികച്ച ചിത്രമായി കണക്കാക്കപ്പെട്ട ചിത്രമാണ് രാത് ഓര്‍ ദിന്‍.

 

Read more topics: aiswarya rai, split personality
English summary
in new movie aiswarya act in split personality
topbanner

More News from this section

Subscribe by Email