Tuesday May 22nd, 2018 - 3:26:pm
topbanner

അനുഷ്‌കയ്ക്ക് മുമ്പ് പരിഗണിച്ചത് മംമ്തയെ ; റോള്‍ നിരസിച്ചതില്‍ ദുഖമുണ്ടെന്ന് താരം

suji
അനുഷ്‌കയ്ക്ക് മുമ്പ് പരിഗണിച്ചത് മംമ്തയെ ; റോള്‍ നിരസിച്ചതില്‍ ദുഖമുണ്ടെന്ന് താരം

മംമ്ത മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി കഴിഞ്ഞു. കാന്‍സറിനെ മറികടന്ന് ജീവിതം മുന്നോട്ട് കൊണ്ടുവന്ന താരം എല്ലാത്തിനേയും ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. 

സിനികളില്‍ എക്കാലത്തേയും ഹിറ്റായ ചിത്രത്തിലെ ചാന്‍സ് നഷ്ടമാക്കിയതിനെ പറ്റി മംമ്ത മനസു തുറക്കുന്നു.
നടി അനുഷ്‌കയുടെ കരിയറിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് അരുന്ധതി. രാജ്ഞിയായും മോഡേണ്‍ യുവതിയായും ഒരേ സമയം അനുഷ്‌ക നിറഞ്ഞാടിയ അരുന്ധതി ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു. ആ റോളിനായി ആദ്യം പരിഗണിച്ചത് തന്നെ ആയിരുന്നു എന്ന് മമ്ത പറയുന്നു.

കുറേ വര്‍ഷങ്ങള്‍ തനിക്ക് സിനിമയോട് വലിയ പാഷന്‍ ഉണ്ടായിരുന്നില്ലെന്ന് മമ്ത പറയുന്നു. ആദ്യത്തെ നാലുവര്‍ഷം താന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിട്ടുള്ള ഒരാളായിരുന്നു. വെറുതേ സിനിമകള്‍ ചെയ്യുന്നു എന്നതിലപ്പുറം ശരിയായ ഒരു ചിത്രമൊന്നും തെരഞ്ഞെടുത്തില്ല.

അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു, താരം പറയുന്നു.

 

Read more topics: anushka, mamtha
English summary
in arundathi mamta considered first before anushka

More News from this section

Subscribe by Email