Friday April 26th, 2019 - 1:58:am
topbanner
topbanner

സുരേഷ് ഗോപി പാടിയ 'ഇളയരാജ'യിലെ ചെസ് പാട്ട് എത്തി

JB
 സുരേഷ് ഗോപി പാടിയ 'ഇളയരാജ'യിലെ ചെസ് പാട്ട് എത്തി

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാമദാസന്‍ ഒരുക്കുന്ന ഇളയരാജയില്‍ രതീഷ് വേഗ ഈണമിട്ട് സുരേഷ് ഗോപി പാടിയ പുതിയ ഗാനം പുറത്തിറങ്ങി. ചെസ് കളിയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലെ 'ചെറുചെറു ചതുരങ്ങള്‍' എന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. ഗിന്നസ് പക്രു വളരെ ഗൗരവക്കാരനായ കഥാപാത്രത്തെയാണ് ഇളയരാജയില്‍ അവതരിപ്പിക്കുന്നത്. 'ഇളയരാജ' 22ന് തീയേറ്ററുകളിലെത്തും.

മൂവി മ്യൂസിക്കല്‍ കട്ട്‌സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ടി ജോര്‍ജ്ജിന്റേതാണ് തിരക്കഥ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

നേരത്തെ, ചിത്രത്തിന്റെ പോസ്റ്ററില്‍ ഗിന്നസ് പക്രു, ഗോകുല്‍ സുരേഷ്, ദീപക് എന്നിവരുടെ ചെസ് ബോര്‍ഡ് മുണ്ട് ഹിറ്റായിരുന്നു. ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ ഒരു വയോവൃദ്ധന്റെ ഗെറ്റപ്പിലാണ് എത്തുന്നത്. താരത്തിന്റെ ലുക്ക് കഴിഞ്ഞയാഴ്ച അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

 

Read more topics: ilayaraja, new song releaesd,
English summary
ilayaraja new song releaesd
topbanner

More News from this section

Subscribe by Email