Friday September 21st, 2018 - 7:46:am
topbanner
Breaking News

ചലച്ചിത്ര മേള: 'ക്ലാഷ്' ക്ലാഷായി പടം കാൻസലായി

NewsDesk
ചലച്ചിത്ര മേള: 'ക്ലാഷ്' ക്ലാഷായി പടം കാൻസലായി

റിയാസ് കെ.എം.ആർ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ ഉൾപ്പെട്ട 'ക്ലാഷ്' സിനിമാ പ്രദർശനത്തിന്റെ മുന്നോടിയായി തീയറ്ററില്‍ സംഘർഷാവസ്ഥ. ഇതിനെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നിർത്തി വച്ചു. ഇന്ന് കാലത്തു 11 .30ന് കൈരളി തീയറ്ററിലാണ് ഈജിപ്ത്യന്‍ സിനിമയായ 'ക്ലാഷ്' പ്രദർശിപ്പിക്കേണ്ടിയിരുന്നത്. പ്രമുഖ സംവിധായകനായ മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ചിത്രമാണിത്.

കഴിഞ്ഞ പത്തിന് രാത്രി 8.30ന് ടാഗോർ തീയറ്ററിൽ 97 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അന്ന് ഈ സിനിമ കാണാൻ കനത്ത പ്രേക്ഷക ബാഹുല്യമാണുണ്ടായിരുന്നത്, മേളയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണിത് അതുകൊണ്ടു തന്നെ നല്ല നിരവധിയായ പ്രതികരണവും ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ കൈരളി തിയേറ്ററിൽ നടന്ന ചിത്രത്തിന്റെ രണ്ടാമത്തെ പ്രദർശനത്തിന് നല്ല തിരക്കായിരുന്നു രാവിലെ 9 .00 മണി മുതൽ തന്നെ 11 .30 പ്രദർശിപ്പിക്കേയിരുന്ന സിനിമകാണാനായി പ്രേക്ഷകരുടെ നീണ്ട നിര തീയേറ്ററിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

നേരത്തെ ഈ ചിത്രത്തിന്റെ റിസേർവേഷനും പൂർത്തിയായിരുന്നു തീയറ്ററിൽ കൊള്ളാവുന്നതിലും അധികം പ്രേക്ഷകർ തിക്കിത്തിരക്കിയെത്തിയതോടെ നേരത്തെ റിസർവ് ചെയ്തവർക്ക് പോലും കാണാനുള്ള സാഹചര്യം ഇല്ലാതായി ഇതാണ് സംഘർഷാവസ്ഥ ഉടലെടുക്കുന്നതിന് കാരണമായത്. സംഘർഷത്തെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നിർത്തിവെയ്ക്കാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു.

English summary
iffk 2016 movie clash canceled
topbanner

More News from this section

Subscribe by Email