Monday August 19th, 2019 - 3:52:pm
topbanner
topbanner

വിട പറഞ്ഞത് മലയാള സിനിമയ്ക്ക് ഹിറ്റുകളുടെ കാലഘട്ടം സമ്മാനിച്ച സംവിധായകന്‍

Jikku Joseph
വിട പറഞ്ഞത് മലയാള സിനിമയ്ക്ക് ഹിറ്റുകളുടെ കാലഘട്ടം സമ്മാനിച്ച സംവിധായകന്‍

മലയാള സിനിമയ്ക്ക് ഹിറ്റുകളുടെ കാലഘട്ടം സമ്മാനിച്ച സംവിധായകനായിരുന്നു ഐ.വി ശശി. എണ്‍പതുകളില്‍ സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ ടൈറ്റിലുകളില്‍ പേരുകള്‍ തെളിഞ്ഞപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സംവിധായകന്‍. ഇരുപ്പം വീട് ശശിധരന്‍ എന്നാണ് മുഴുവന്‍ പേര്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണു സിനിമയിലെത്തിയത്.

ഛായാഗ്രഹണ സഹായിയായി തുടങ്ങിയ ശശി പിന്നീട് സഹ സംവിധായകനായി. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകള്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. പിന്നീട് ജീവിത പങ്കാളിയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളില്‍ ഇവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചെന്ന റെക്കോര്‍ഡുമുണ്ട്.

എണ്‍പതുകളിലെ സൂപ്പര്‍ഹിറ്റുകള്‍ക്ക് രണ്ട് പര്യായങ്ങളുണ്ടായിരുന്നു ഐ.വി ശശിയും ടി. ദാമോദരനും. ചേരുംപടി ചേരുംപോലെ ഈ കൂട്ടുകെട്ട് ഒത്തുചേര്‍ന്നപ്പോഴെല്ലാം അത് ഹിറ്റുകളുടെ സമവാക്യമായി. ഇവരൊന്നിച്ച മുപ്പതോളം സിനിമകളാണ് മലയാള സിനിമയക്ക് പുതിയ ഒരു ഗതി നിര്‍ണ്ണയിച്ചത്. അങ്ങാടി, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, വാര്‍ത്ത, നാണയം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അടിമകള്‍ ഉടമകള്‍, ആവനാഴി ഇങ്ങനെ ഒട്ടനവധി ഹിറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ രണ്ട് കൂട്ടുകെട്ടുകളായിരുന്നു.

ഈ കൂട്ടുകെട്ട് നല്കിയ അത്ഭുതം പോലെതന്നെയാണ് മാര്‍ച്ച് 28 എന്ന തീയ്യതിയും. ഒരാള്‍ ഭൂമിയില്‍ നിന്ന് എന്നന്നേക്കുമായി മറഞ്ഞതും മറ്റൊരാള്‍ ജനിച്ചുവീണതും മാര്‍ച്ച് 28 നാണ്.

1975 ല്‍ ലൗമാര്യേജ് എന്ന സിനിമയക്ക് തിരക്കഥ ഒരുക്കിയാണ് ദാമോദരന്‍ മാഷ് സിനിമാലോകത്ത് പ്രവേശിക്കുന്നത്. ഐ.വി ശശി ആദ്യമായി സിനിമയിലെത്തുന്നത് കലാസംവിധായകനായാണ്. 1968 ല്‍ കളിയല്ല കല്യാണം എന്ന സിനിമയ്ക്കായിരുന്നു കലാസംവിധായക വേഷം. എന്നാല്‍ സംവിധായകനായ ആദ്യത്തെ രണ്ടു സിനിമകളും സ്വന്തം പേരു വയ്ക്കാതെ പുറത്തിറങ്ങി. 1975 ലെ ഉത്സവം എന്ന സിനിമയ്ക്ക് ആദ്യമായി ടൈറ്റിലില്‍ പേരു വച്ചു.

1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി.

അയല്‍ക്കാരി (1976), ആലിംഗനം (1976), അഭിനിവേശം (1977), ഇതാ ഇവിടെ വരെ (1977), ആ നിമിഷം (1977), അന്തര്‍ദാഹം (1977), ഊഞ്ഞാല്‍ (1977), ഈ മനോഹര തീരം (1978), അവളുടെ രാവുകള്‍ (1978), ഇതാ ഒരു മനുഷ്യന്‍ (1978), വാടകയ്ക്ക് ഒരു ഹൃദയം (1978), ഞാന്‍ ഞാന്‍ മാത്രം (1978), ഈറ്റ (1978), അലാവുദ്ദീനും അത്ഭുതവിളക്കും (1979), അനുഭവങ്ങളേ നന്ദി (1979), ആറാട്ട് (1979), അങ്ങാടി (1980), കരിമ്പന (1980), അശ്വരഥം (1980), തൃഷ്ണ (1981), അഹിംസ (1981), ഈ നാട് (1982), ഇണ (1982), ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ (1982), അമേരിക്ക അമേരിക്ക (1983), ആരൂഢം (1983), അതിരാത്രം (1984), ആള്‍ക്കൂട്ടത്തില്‍ തനിയെ (1984), അടിയൊഴുക്കുകള്‍ (1984), കരിമ്പിന്‍ പൂവിനക്കരെ (1985), ആവനാഴി (1986), അടിമകള്‍ ഉടമകള്‍ (1987), അബ്കാരി (1988), മൃഗയ (1989), ഇന്‍സ്‌പെക്ടര്‍ ബല്‍റാം (1991), കള്ളനും പൊലീസും (1992), ദേവാസുരം (1993), ഈ നാട് ഇന്നലെവരെ (2001) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലത്.

2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് അവസാന ചിത്രം. പകലില്‍ ഒരു ഇരവ് (1979), അലാവുദ്ദീനും അദ്ഭുതവിളക്കും (1979), ഒരേ വാനം ഒരേ ഭൂമി (1979), ഗുരു (1980), എല്ലാം ഉന്‍ കൈരാശി (1980), കാലി (1980), ഇല്ലം (1987), കോലങ്ങള്‍ എന്നീ ചിത്രങ്ങള്‍ തമിഴിലും ഹിന്ദിയില്‍ നാലു ചിത്രങ്ങളും ഒരുക്കി.

English summary
i.v sasi in remember a good director
topbanner

More News from this section

Subscribe by Email