Tuesday February 19th, 2019 - 6:25:am
topbanner

ആമിര്‍ ഖാനൊപ്പം തനിക്ക് ബിക്കിനിയിട്ട് അഭിനയിക്കാനാകില്ലെന്ന് വെളിപ്പെടുത്തി സൂപ്പര്‍താരം

Jikku Joseph
ആമിര്‍ ഖാനൊപ്പം തനിക്ക് ബിക്കിനിയിട്ട് അഭിനയിക്കാനാകില്ലെന്ന് വെളിപ്പെടുത്തി സൂപ്പര്‍താരം

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ട് ആമിര്‍ഖാന്റെ ഏറ്റവും പുതിയ ചിത്രത്തില്‍നിന്ന് പിന്മാറിയതായി സൂപ്പര്‍ താരം. ബിക്കിനി ഇടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടതാണ് സിനിമയില്‍നിന്ന് പിന്മാറാന്‍ കാരണം.

ഗ്ലാമര്‍ കഥാപാത്രങ്ങള്‍ക്കായി നടിമാര്‍ ബിക്കിനിയണിയുന്നത് സിനിമയില്‍ സാധാരണയാണ്. ഇതിനു താല്‍പര്യമില്ലാത്ത താരസുന്ദരികള്‍ സിനിമകളില്‍ നിന്ന് പിന്മാറാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നു വളരെ വ്യത്യസ്തമായ ഒരു സംഭവവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തനിക്ക് ബിക്കിനിയണിയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ബോളിവുഡ് നടന്‍ ജാക്കി ഷെറോഫ് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ജാക്കി ഷ്റോഫ് തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആമിര്‍ ഖാനും അമിതാഭ് ബച്ചനും പ്രധാനവേഷങ്ങളിലെത്തുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയില്‍ നിന്നാണ് ജാക്കി ഷ്റോഫ് പിന്മാറിയത്.

ബിക്കിനി ഇടണമെന്ന് മത്രമല്ല ചിത്രത്തിന് വേണ്ടി ജാക്കി ഷെറോഫിനോട് സംവിധായകന്‍ ആവശ്യപ്പെട്ടത്, ശരീരത്തിലെ രോമം മുഴുവനും കളയണം. കഥാപാത്രത്തിന് വേണ്ടി ഇത്രയധികം റിസ്‌ക് എടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം സിനിമയില്‍ നിന്ന് പിന്മാറിയത്.

വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം വ്യത്യസ്ത വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനായി ആമിര്‍ ഖാന്‍ കാതും മൂക്കും കുത്തിയിരുന്നു. അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

Viral News

English summary
i rejected a film as I was required to wear a bikini, confesses jackie shroff
topbanner

More News from this section

Subscribe by Email